---
title: "സംസ്ഥാനത്ത് തൊഴില്‍ അന്വേഷിച്ച് കുടുംബശ്രീയില്‍ മാത്രം റജിസ്റ്റര്‍ ചെയ്തത് നാല്‍പത്തിയഞ്ചു ലക്ഷം പേര്‍"
english_title: "Forty five lakh people have registered for employment in Kudumbasree alone in the state"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/43409/forty-five-lakh-people-have-registered-for-employment-in-kudumbasree-alone-in-the-state"
published_at: "2022-05-18T08:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62845fd4d68b9_images (39).jpeg"
keywords: []
---

# സംസ്ഥാനത്ത് തൊഴില്‍ അന്വേഷിച്ച് കുടുംബശ്രീയില്‍ മാത്രം റജിസ്റ്റര്‍ ചെയ്തത് നാല്‍പത്തിയഞ്ചു ലക്ഷം പേര്‍

> **Lead Summary:** **തിരുവനന്തപുരം :** തൊഴില്‍ അന്വേഷിച്ച് കുടുംബശ്രീയില്‍ മാത്രം റജിസ്റ്റര്‍ ചെയ്തവരുടെ എണ്ണം നാല്‍പത്തിയഞ്ചു ലക്ഷം ആയി. സര്‍വേ വഴി കണ്ടെത്തിയ തൊഴില്‍രഹിതരില്‍ 51 ശതമാനവും സ്ത്രീകള്‍.

## Article Content

**തിരുവനന്തപുരം :** തൊഴില്‍ അന്വേഷിച്ച് കുടുംബശ്രീയില്‍ മാത്രം റജിസ്റ്റര്‍ ചെയ്തവരുടെ എണ്ണം നാല്‍പത്തിയഞ്ചു ലക്ഷം ആയി. സര്‍വേ വഴി കണ്ടെത്തിയ തൊഴില്‍രഹിതരില്‍ 51 ശതമാനവും സ്ത്രീകള്‍.

തൊഴില്‍ രഹിതര്‍ക്കായി സംഘടിപ്പിച്ച സര്‍വേയിലാണ് കണ്ടെത്തല്‍. പതിനെട്ടു വയസിനും 59 വയസിനും ഇടയില്‍ പ്രായമുള്ള തൊഴിലന്വേഷകരുടെ വിവരമാണ് കുടുംബശ്രീ വോളണ്ടിയര്‍മാര്‍ വീട്ടിലെത്തി ശേഖരിച്ചത്. 21 വയസിനും 30 നുമിടയിലുള്ള ഇരുപത്തിയഞ്ച് ലക്ഷത്തി പതിനൊന്നായിരത്തി ഇരുനൂറ്റി എഴുപത്തിയെട്ടു പേര്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 31 – 40 പ്രായത്തില്‍ പത്തു ലക്ഷത്തി എഴുപത്തിയെട്ടായിരത്തി അറുനൂറ്റിയഞ്ച് പേരും 41 – 50 പ്രയത്തിലുള്ള മൂന്നു ലക്ഷത്തി അറുപത്തിഒന്‍പതിനായിരത്തി തൊണ്ണൂറ്റി മൂന്നു പേരും റജിസ്റ്റര്‍ ചെയ്തു.

ബിരുദമുള്ള 14,05,019 പേരും ബിരുദാനന്തര ബിരുദമുള്ള 4,59,459പേരും തൊഴിലിനായി റജിസ്റ്റര്‍ ചെയ്തു. പ്രൊഫഷണല്‍ യോഗ്യതയുള്ള 2 ലക്ഷത്തിലേറെ പേരും റജിസ്റ്റര്‍ ചെയ്തവരില്‍ ഉള്‍പ്പെടുന്നു. കുടുംബശ്രീയുടെ വിവിധ തലങ്ങളില്‍ ഇവര്‍ക്ക് ജോലി നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/43409/forty-five-lakh-people-have-registered-for-employment-in-kudumbasree-alone-in-the-state)