---
title: "മോഷണ ശ്രമത്തിനിടെ കിണറ്റില്‍ വീണ കള്ളനെ രക്ഷിച്ച്‌ ഫയര്‍ഫോഴ്‌സ്"
english_title: "Firefighters rescue a thief who fell into a well during a robbery attempt"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/43412/firefighters-rescue-a-thief-who-fell-into-a-well-during-a-robbery-attempt"
published_at: "2022-05-18T08:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6284668ccbcb9_n3873342161652844121240cb7ae7de8391b205fad876fc6f5d05d3212d60d07162922f4fe9664f7bb207db.jpg"
keywords: []
---

# മോഷണ ശ്രമത്തിനിടെ കിണറ്റില്‍ വീണ കള്ളനെ രക്ഷിച്ച്‌ ഫയര്‍ഫോഴ്‌സ്

> **Lead Summary:** **കണ്ണൂർ : **മോഷണ ശ്രമത്തിനിടെ കിണറ്റില്‍ വീണ കള്ളനെ രക്ഷിച്ച്‌ ഫയര്‍ഫോഴ്‌സ്.

## Article Content

**കണ്ണൂർ : **മോഷണ ശ്രമത്തിനിടെ കിണറ്റില്‍ വീണ കള്ളനെ രക്ഷിച്ച്‌ ഫയര്‍ഫോഴ്‌സ്.

മാതമംഗലത്താണ് മോഷണ ശ്രമത്തിനിടെ യുവാവ് കിണറ്റില്‍ വീണത്. അഗ്നിരക്ഷാസേനയുടെ സഹായത്തോടെ കിണറ്റില്‍ നിന്നും രക്ഷപ്പെടുത്തിയതിന് പിന്നാലെ ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

നിരവധി കവര്‍ച്ചാകേസുകളില്‍ പ്രതിയായ മുയ്യം സ്വദേശി ഷെമീറാണ് കിണറ്റില്‍ വീണത്. കണ്ണൂര്‍ എരമം- കുറ്റൂര്‍ പഞ്ചായത്തിലെ തുമ്ബത്തടത്താണ് സംഭവം. അടച്ചിട്ട വീട്ടില്‍ അര്‍ദ്ധരാത്രിയോടെ മോഷണത്തിനെത്തിയ ഷമീര്‍ അബദ്ധത്തില്‍ കിണറ്റില്‍ വീഴുകയായിരുന്നു.

മുറ്റത്തെ കിണറിന്‍റെ ആള്‍മറയില്‍ ചവിട്ടി വീടിന് മുകളില്‍ കയറാന്‍ ശ്രമിക്കുന്നതിനിടയിലാണ് പിടിവിട്ട് കിണറ്റിലേക്ക് പതിച്ചത്. കിണറ്റില്‍നിന്ന് നിലവിളി ശബ്ദം കേട്ടെത്തിയ അയല്‍ക്കാരാണ് ഫയര്‍ഫോഴ്സിനെ വിവരമറിയിച്ചത്.

പിന്നാലെ പൊലീസുമെത്തി ഷമീറിനെ കരക്കെത്തിച്ചു. ഇതോടെയാണ് ഏറെകാലമായി തേടി നടന്ന മോഷ്ടാവാണ് പിടിയിലായതെന്ന് പൊലീസ് തിരിച്ചറിഞ്ഞത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/43412/firefighters-rescue-a-thief-who-fell-into-a-well-during-a-robbery-attempt)