---
title: "കൂളിമാട് പാലത്തിന്റെ ബീം തകർന്നുവീണ സംഭവം; പൊതുമരാമത്ത് വിജിലൻസ് വിഭാഗം ഇന്ന് പരിശോധന നടത്തും"
english_title: "The beam of the Koolimad bridge collapsed"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/43425/the-beam-of-the-koolimad-bridge-collapsed"
published_at: "2022-05-18T10:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6284780be9397_Screenshot_20220518_095755.jpg"
keywords: []
---

# കൂളിമാട് പാലത്തിന്റെ ബീം തകർന്നുവീണ സംഭവം; പൊതുമരാമത്ത് വിജിലൻസ് വിഭാഗം ഇന്ന് പരിശോധന നടത്തും

> **Lead Summary:** കൂളിമാട്: നിർമാണത്തിനിടെ ബീം തകർന്നുവീണ കൂളിമാട് പാലത്തിൽ പൊതുമരാമത്ത് വകുപ്പ് വിജിലൻസ് വിഭാഗം ഇന്ന് പരിശോധന നടത്തും. ഡെപ്യൂട്ടി ചീഫ് എൻജിനീയർ എം അൻസാറിന്റെ നേതൃത്വത്തിലാകും പരിശോധന.

## Article Content

കൂളിമാട്: നിർമാണത്തിനിടെ ബീം തകർന്നുവീണ കൂളിമാട് പാലത്തിൽ പൊതുമരാമത്ത് വകുപ്പ് വിജിലൻസ് വിഭാഗം ഇന്ന് പരിശോധന നടത്തും. ഡെപ്യൂട്ടി ചീഫ് എൻജിനീയർ എം അൻസാറിന്റെ നേതൃത്വത്തിലാകും പരിശോധന.

ബീമുകൾ തകർന്നുവീണതിന്റെ കാരണം കണ്ടെത്തുകയാണ് ലക്ഷ്യം. ഹൈഡ്രോളിക് ജാക്കിക്കുണ്ടായ സാങ്കേതിക തകരാറാണ് അപകടകാരണമെന്നാണ് പാലം നിർമാണ കമ്പനിയായ ഊരാളുങ്കൽ അറിയിച്ചിരിക്കുന്നത്.

നിർമാണത്തിൽ അപാകതയുണ്ടോയെന്നും പാലത്തിന്റെ ശേഷിക്കുന്ന ഭാഗത്തിന്റെ ക്ഷമതയും വിജിലൻസ് സംഘം പരിശോധിക്കും. ചാലിയാറിന് കുറുകെ നിർമിക്കുന്ന കൂളിമാട് പാലത്തിന്റെ മലപ്പുറം ഭാഗത്തെ ബീമാണ് കഴിഞ്ഞ ദിവസം തകർന്നുവീണത്. യന്ത്രസഹായത്തോടെ പാലത്തിന്റെ തൂണിൽ ബീം ഘടിപ്പിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.

അതേസമയം ബീം തകർന്നത് രാഷ്ട്രീയ ആയുധമാക്കി മാറ്റാനുള്ള അവസരമാക്കുകയാണ് യുഡിഎഫ്. ബീം തകർന്നത് പാലം തകർന്നുവെന്ന രീതിയിലാണ് യുഡിഎഫ് കേന്ദ്രങ്ങൾ പ്രചരിപ്പിക്കുന്നത്. നിർമാണത്തിൽ അഴിമതി നടന്നുവെന്നും മുഖ്യമന്ത്രിക്കും പൊതുമരാമത്ത് വകുപ്പിനും തുല്യ പങ്കുണ്ടെന്നും മുസ്ലിം ലീഗ് ആരോപിക്കുന്നു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/43425/the-beam-of-the-koolimad-bridge-collapsed)