---
title: "കെ സുധാകരന്റെ വിവാദ പരാമർശത്തിൽ വ്യാപക പ്രതിഷേധം; സിപിഎം പരാതി നൽകും"
english_title: "Widespread protest over K Sudhakaran's controversial remarks"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/43428/widespread-protest-over-k-sudhakarans-controversial-remarks"
published_at: "2022-05-18T10:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62847b852ace3_Screenshot_20220518_101313.jpg"
keywords: []
---

# കെ സുധാകരന്റെ വിവാദ പരാമർശത്തിൽ വ്യാപക പ്രതിഷേധം; സിപിഎം പരാതി നൽകും

> **Lead Summary:** മുഖ്യമന്ത്രിക്കെതിരായ കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ വിവാദ പരാമർശത്തിൽ വ്യാപക പ്രതിഷേധം. വിവാദ പരാമർശത്തിൽ സിപിഎം പരാതി നൽകിയേക്കും. ബൂത്തുതലത്തിൽ പ്രതിഷേധത്തിന് നേതൃത്വം നിർദേശം നൽകിയിട്ടുണ്ട്.

## Article Content

മുഖ്യമന്ത്രിക്കെതിരായ കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ വിവാദ പരാമർശത്തിൽ വ്യാപക പ്രതിഷേധം. വിവാദ പരാമർശത്തിൽ സിപിഎം പരാതി നൽകിയേക്കും. ബൂത്തുതലത്തിൽ പ്രതിഷേധത്തിന് നേതൃത്വം നിർദേശം നൽകിയിട്ടുണ്ട്.

മന്ത്രിമാർ അടക്കം മണ്ഡലത്തിൽ കേന്ദ്രീകരിച്ചുള്ള പ്രചാരണത്തിൽ സുധാകരന്റെ പരാമർശം ആയുധമാക്കും.അതേസമയം അനാവശ്യ പ്രതിഷേധമെന്നാണ് യുഡിഎഫ് നിലപാട്. പരാമർശം പിൻവലിച്ച സാഹചര്യത്തിൽ വിവാദം അവസാനിച്ചെന്നാണ് യുഡിഎഫ് നേതാക്കൾ പറയുന്നത്.

അതേസമയം സ്ഥാനാർഥികളുടെ വാഹന പ്രചാരണം തുടരുകയാണ്. എൽഡിഎഫ്, യുഡിഎഫ് സ്ഥാനാർഥികളുടെ വാഹന പ്രചാരണം ഇന്നും തുടരും

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/43428/widespread-protest-over-k-sudhakarans-controversial-remarks)