---
title: "പയ്യന്നൂർ നഗരസഭയിലെ ഒമ്പതാംവാർഡായ മുതിയലം എൽ .ഡി .എഫ് നിലനിർത്തി"
english_title: "Muthialam, the ninth ward of Payyanur municipality, was retained by the LDf"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/43485/muthialam-the-ninth-ward-of-payyanur-municipality-was-retained-by-the-ldf"
published_at: "2022-05-18T13:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6284a84f7cb8e_Picsart_22-05-18_13-32-57-090.jpg"
keywords: []
---

# പയ്യന്നൂർ നഗരസഭയിലെ ഒമ്പതാംവാർഡായ മുതിയലം എൽ .ഡി .എഫ് നിലനിർത്തി

> **Lead Summary:** പയ്യന്നൂർ നഗരസഭയിലെ ഒമ്പതാംവാർഡായ മുതിയലത്താണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. സിറ്റിംഗ്‌ സീറ്റായ മുതിയലം ഇത്തവണയും എൽ .ഡി .എഫ് നിലനിർത്തി. 828 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ എൽ ഡി എഫിലെ പി ലത വിജയിച്ചു.

## Article Content

പയ്യന്നൂർ നഗരസഭയിലെ ഒമ്പതാംവാർഡായ മുതിയലത്താണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. സിറ്റിംഗ്‌ സീറ്റായ മുതിയലം ഇത്തവണയും എൽ .ഡി .എഫ് നിലനിർത്തി. 828 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ എൽ ഡി എഫിലെ പി ലത വിജയിച്ചു.

എൽ ഡി എഫ് സ്ഥാനാർത്ഥിക്ക് 930 വോട്ട് ലഭിച്ചപ്പോൾ യു ഡി എഫിലെ എ ഉഷയ്ക്ക് 102 വോട്ട് മാത്രമാണ് നേടാനായത്. ബി ജെ പി സ്ഥാനാർത്ഥിയായ പി.ലിഷ 86 വോട്ടു നേടി. കഴിഞ്ഞ തവണ വാർഡിൽ ബിജെപി സ്ഥാനാർത്ഥിയെ നിർത്തിയിരുന്നില്ല. യു ഡി എഫിൻ്റെ വോട്ടിൽ വൻ ഇടിവാണ് ഇക്കുറി ഉണ്ടായത്.

കഴിഞ്ഞ തെരഞ്ഞെടുപ്പിൻ 208 വോട്ട് ലഭിച്ച സ്ഥാനത്ത് ഇത്തവണ അവർക്കു നേടാനായത് 102 വോട്ടു മാത്രമാണ്. ബിജെപിയുടെ സാന്നിധ്യം യു ഡി എഫ് വോട്ട് പകുതിയായി കുറയാൻ കാരണമായിട്ടുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്.

96.04 ശതമാനമാണ് പോളിംഗ് രേഖപ്പെടുത്തിയത്. കൗൺസിലറായിരുന്ന സി.പി.എമ്മിലെ പി.വിജയകുമാരി രാജിവെച്ച ഒഴിവിലേയ്ക്കാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. 44 വാർഡുകളുളള പയ്യന്നൂർ നഗരസഭയിലെ നിലവിൽ 35 എൽ ഡി എഫ്, 8 യു ഡി എഫ് , ഒരു സ്വതന്ത്രൻ എന്നതാണ് നില.ഫലപ്രഖ്യാപനത്തിനു ശേഷം ടി. ഐ. മധുസൂദനൻ എം എൽ എ യുടെ നേതൃത്വത്തിൽ പ്രവർത്തകർ നഗരത്തിൽ പ്രകടനം നടത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/43485/muthialam-the-ninth-ward-of-payyanur-municipality-was-retained-by-the-ldf)