---
title: "പയ്യന്നൂർ നഗരസഭ മണിയറ, മുതിയലം ഭാഗങ്ങളിൽ വ്യാപക നാശനഷ്ടം"
english_title: "Extensive damage in Maniyara and Muthialam areas of Payyanur municipality"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/43488/extensive-damage-in-maniyara-and-muthialam-areas-of-payyanur-municipality"
published_at: "2022-05-18T13:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6284acdd150cf_Picsart_22-05-18_13-52-27-493.jpg"
keywords: []
---

# പയ്യന്നൂർ നഗരസഭ മണിയറ, മുതിയലം ഭാഗങ്ങളിൽ വ്യാപക നാശനഷ്ടം

> **Lead Summary:** പയ്യന്നൂർ: നഗരസഭ പരിധിയിലെ മണിയറ, മുതിയലം ഭാഗങ്ങളിൽ വ്യാപക നാശനഷ്ടം.മണ്ണിടിച്ചിലും മഴക്കെടുത്തിയും വീടുകൾക്കും, കെട്ടിടങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. കാനായി മുക്കൂട്ടിലെ മനോഹരൻ, മനോജ് , മണിയറയിലെ രമേശൻ , തമ്പാൻ മുതിയലത്തെ ജനാർദ്ദനൻ എന്നിവരുടെ വീടുകൾക്കും, മുക്കൂട് മുത്തപ്പൻ ക്ഷേത്ര കെട്ടിടത്തിനും , മുക്കൂട് ചന്ദ്രമതിയുടെ ആലയ്ക്കും, ജൈവഗ്രാമത്തിന്റെയും മണ്ണിടിഞ്ഞുവീണു.

## Article Content

പയ്യന്നൂർ: നഗരസഭ പരിധിയിലെ മണിയറ, മുതിയലം ഭാഗങ്ങളിൽ വ്യാപക നാശനഷ്ടം.മണ്ണിടിച്ചിലും മഴക്കെടുത്തിയും വീടുകൾക്കും, കെട്ടിടങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. കാനായി മുക്കൂട്ടിലെ മനോഹരൻ, മനോജ് , മണിയറയിലെ രമേശൻ , തമ്പാൻ മുതിയലത്തെ ജനാർദ്ദനൻ എന്നിവരുടെ വീടുകൾക്കും, മുക്കൂട് മുത്തപ്പൻ ക്ഷേത്ര കെട്ടിടത്തിനും , മുക്കൂട് ചന്ദ്രമതിയുടെ ആലയ്ക്കും, ജൈവഗ്രാമത്തിന്റെയും മണ്ണിടിഞ്ഞുവീണു.

മണിയറ സന്തോഷ്, രമേശൻ എന്നിവരുടെ വീടിന്റെ മതിലുകളും തകർന്നു .മുക്കൂട് പുഴ കരകവിഞ്ഞൊഴുങ്ങി . അമ്പലത്തറ - മണിയറ മാതമംഗലം റോഡ് മണിയറ പാലം നിർമ്മാണത്തിനായി കൊണ്ടുവന്ന ഉപകരണങ്ങൾ വെള്ളത്തിനടിയിലായി.ചെയർപേഴസൺ കെ.വി.ലളിത അപകടം നടന്ന സ്ഥലങ്ങൾ സന്ദർശിച്ചു.

പ്രദേശവാസികളോട് ജാഗ്രത പാലിക്കണമെന്നും, നാശനഷ്ടം സംഭവിച്ച വീടുകൾ സന്ദർശിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിന് വില്ലേജ് അധികൃതരോട് ചെയർപേഴ്സൺ ആവശ്യപ്പെടുകയും ചെയ്തു.പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ടി.വിശ്വനാഥൻ, കൗൺസിലർ എന്നിവർ ചെയർപേഴ്സണെ അനുഗമിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/43488/extensive-damage-in-maniyara-and-muthialam-areas-of-payyanur-municipality)