---
title: "ഇനി വിവാഹ ഫോട്ടോഷോട്ടുകൾ  കൊച്ചി മെട്രോയിലും "
english_title: "wedding photoshoots on Kochi Metro "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/43492/wedding-photoshoots-on-kochi-metro"
published_at: "2022-05-18T13:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6284acf3da3b7_IMG-20220518-WA0059.jpg"
keywords: []
---

# ഇനി വിവാഹ ഫോട്ടോഷോട്ടുകൾ  കൊച്ചി മെട്രോയിലും 

> **Lead Summary:** **കൊച്ചി**: വിവാഹത്തിന് ഇന്ന് വളരെ പ്രധാനപ്പെട്ട ഒന്നാണ് ഫോട്ടോഷൂട്ടുകള്‍. പ്രീ വെഡിങ്, പോസ്റ്റ് വെഡിങ്, വെഡിങ് ഫോട്ടോഷൂട്ടുകള്‍ തുടങ്ങി എല്ലാ മനോഹര നിമിഷങ്ങളും ഒപ്പിയെടുത്താണ് ഇന്നത്തെ ആഘോഷങ്ങളെല്ലാം.

## Article Content

**കൊച്ചി**: വിവാഹത്തിന് ഇന്ന് വളരെ പ്രധാനപ്പെട്ട ഒന്നാണ് ഫോട്ടോഷൂട്ടുകള്‍. പ്രീ വെഡിങ്, പോസ്റ്റ് വെഡിങ്, വെഡിങ് ഫോട്ടോഷൂട്ടുകള്‍ തുടങ്ങി എല്ലാ മനോഹര നിമിഷങ്ങളും ഒപ്പിയെടുത്താണ് ഇന്നത്തെ ആഘോഷങ്ങളെല്ലാം.

എല്ലാം നിമിഷങ്ങളുടെയും ഓര്‍മകള്‍ക്കായി  ബേസ്‌ഡ് ഫോട്ടോഷൂട്ടുകളും ഇന്ന് സജീവമാണ്. ഇനി ഫോട്ടോഷൂട്ടുകള്‍ മെട്രോയിലും നടത്താം. കൊച്ചി മെട്രോയിലാണ് പോസ്റ്റ് -പ്രീ വിവാഹ ഫോട്ടോ ഷൂട്ടുകള്‍ക്ക് അനുമതി നല്‍കിയത്.

ഇതിനുമുമ്ബ് സിനിമയുടെയും പരസ്യങ്ങളുടെയും ഷൂട്ടിങിന് അനുമതി നല്‍കിയിരുന്നെങ്കിലും വിവാഹ ഫോട്ടോഷൂട്ടുകള്‍ക്ക് ഇതുവരെ അനുമതി നല്‍കിയിരുന്നില്ല. ഇനിമുതല്‍ വിവാഹ ഫോട്ടോഷൂട്ടുകളും നടത്താം. സിനിമ-പരസ്യ ഫോട്ടോഷൂട്ടുകള്‍ക്ക് നല്‍കിയതിനേക്കാള്‍ തുക കുറച്ചാണ് ഇതിനായി നല്‍കുക. ഒരു കോച്ച്‌ പരമാവധി രണ്ട് മണിക്കൂര്‍ നേരത്തേക്കാണ് ബുക്ക് ചെയ്യാന്‍ സാധിക്കുക. നിശ്ചലമായ ട്രെയിനില്‍ രണ്ട് മണിക്കൂറിന് അയ്യായിരം രൂപയാണ് ഈടാക്കുക. ഷൂട്ടിന് മുന്‍പ് പതിനായിരം രൂപ സെക്യൂരിറ്റി ഡെപ്പോസിറ്റായി നല്‍കണം. ഇനി മൂന്ന് കോച്ച്‌ ആണ് വേണ്ടതെങ്കില്‍ രണ്ട് മണിക്കൂര്‍ നേരത്തേക്ക് 12,000 രൂപ നല്‍കണം.

ഇതിന് 25,000 രൂപയാണ് സെക്യൂരിറ്റി ഡെപ്പോസിറ്റ് നല്‍കേണ്ടത്. ഇനി ഓടുന്ന ട്രെയിന്‍ ആണ് വേണ്ടതെങ്കില്‍ ഒരു കോച്ചിന് രണ്ട് മണിക്കൂര്‍ നേരത്തേക്ക് 8000 രൂപ നല്‍കണം. 25,000 രൂപയാണ് സെക്യൂരിറ്റി ഡെപ്പോസിറ്റ്. ഇനി മൂന്ന് കോച്ചുകളാണ് വേണ്ടതെങ്കില്‍ 17,500 രൂപ നല്‍കണം. ഇത് ആലുവയില്‍ നിന്ന് പേട്ടയിലേക്കും തിരിച്ചും സര്‍വീസ് നടത്തും. 25,000 രൂപയാണ് സെക്യൂരിറ്റി ഡെപ്പോസിറ്റായി നല്‍കേണ്ടത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/43492/wedding-photoshoots-on-kochi-metro)