സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷാ രജിസ്ട്രേഷന്‍ ലൈസന്‍സ് നിര്‍ബന്ധമാക്കാന്‍ നിര്‍ദേശം നല്‍കി ആരോഗ്യമന്ത്രി വീണാജോർജ്

സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷാ രജിസ്ട്രേഷന്‍ ലൈസന്‍സ് നിര്‍ബന്ധമാക്കാന്‍ നിര്‍ദേശം നല്‍കി ആരോഗ്യമന്ത്രി വീണാജോർജ്
May 18, 2022 02:25 PM | By News Desk

തിരുവനന്തപുരം: 'നല്ല ഭക്ഷണം നാടിന്റെ അവകാശം' എന്ന കാമ്ബയിന്റെ ഭാഗമായി സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷാ രജിസ്ട്രേഷന്‍/ലൈസന്‍സ് നിര്‍ബന്ധമാക്കാന്‍ നിര്‍ദേശം നല്‍കിയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. സ്ഥാപനങ്ങള്‍ മൂന്ന് മാസത്തിനകം ഭക്ഷ്യ സുരക്ഷാ രജിസ്ട്രേഷന്‍/ലൈസന്‍സ് ലഭ്യമാക്കിയിരിക്കണം.

എല്ലാ ഭക്ഷ്യ സ്ഥാപനങ്ങളിലും ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ടോള്‍ ഫ്രീ നമ്ബര്‍ പ്രദര്‍ശിപ്പിക്കണം. ഭക്ഷ്യ സുരക്ഷാ പരിശോധനകള്‍ കൂടുതല്‍ ശക്തമാക്കുന്നതാണ്. മഴക്കാലം കൂടി മുന്നില്‍ കണ്ട് ഭക്ഷ്യ സുരക്ഷാ പരിശോധന ഏറെ പ്രധാനമാണ്. പകര്‍ച്ചവ്യാധി പ്രതിരോധത്തിന് ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന് വളരെയധികം പ്രാധാന്യമുണ്ട്. കാലോചിതമായി ഭക്ഷ്യ സുരക്ഷാ കലണ്ടര്‍ പരിഷ്‌ക്കരിക്കണം.

പരാതികള്‍ ഫോട്ടോ സഹിതം അപ് ലോഡ് ചെയ്യുന്നതിന് പൊതുജനങ്ങള്‍ക്ക് സൗകര്യമുണ്ടാകും. ഭക്ഷ്യ സുരക്ഷാ പരിശോധന കുറച്ച്‌ കഴിഞ്ഞ് നിര്‍ത്തുന്ന രീതി ഒരു കാരണവശാലും ഉണ്ടാകരുത്. അതിനായി തുടര്‍ച്ചയായി പരിശോധനകള്‍ നടത്തണം. കര്‍ശനമായ നടപടികള്‍ സ്വീകരിക്കണം. അടപ്പിച്ച കടകള്‍ തുറക്കുന്നതിന് കൃത്യമായ മാനദണ്ഡമനുസരിച്ചായിരിക്കും നടത്തുക. ഇനി ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതാണ്.

ഇവ ചട്ടങ്ങള്‍ പാലിച്ച്‌ നടപ്പിലാക്കാന്‍ ശ്രദ്ധിക്കണം. സമയബന്ധിതമായി പരിശോധനാ ഫലങ്ങള്‍ ലഭിക്കാനും നടപടി സ്വീകരിക്കണം. കൃത്യമായ ഇടവേളകളില്‍ ജില്ലാതലത്തില്‍ രണ്ടാഴ്ചയിലൊരിക്കല്‍ വിശകലനം ചെയ്യണം. അസി. കമ്മീഷണര്‍മാര്‍ ഇത് വിലയിരുത്തണം. ഓരോ മാസവും പരിശോധന സംബന്ധിച്ച്‌ സംസ്ഥാന തലത്തില്‍ വിശകലനം ചെയ്യണം. അവബോധ പരിപാടികളും ശക്തമാക്കണം. തുടര്‍ച്ചയായ പരിശോധനകള്‍ നടത്തണം.

എഫ്‌എസ്‌എസ്‌എഐ നിര്‍ദേശിച്ച മാനദണ്ഡമനുസരിച്ച്‌ ഒരു സ്ഥാപനത്തിലെ ഒരാളെങ്കിലും പരിശീലനം നേടിയിരിക്കണം. അവര്‍ മറ്റുള്ളവര്‍ക്ക് പരിശീലനം നല്‍കണം. എല്ലാ തലത്തിലുള്ള ഭക്ഷ്യ വസ്തുക്കളും പരിശോധിക്കണം. പരിശോധനാ സമയത്ത് അത്യാവശ്യ ഘട്ടങ്ങളില്‍ ഉദ്യോഗസ്ഥര്‍ക്ക് പൊലീസ്‌ സുരക്ഷ തേടാവുന്നതാണെന്നും മന്ത്രി നിര്‍ദേശിച്ചു.

Health Minister Veena George

Next TV

Related Stories
രാഹുല്‍ ഗാന്ധി ഏപ്രിൽ മൂന്നിന് വയനാട്ടിൽ

Mar 29, 2024 11:54 AM

രാഹുല്‍ ഗാന്ധി ഏപ്രിൽ മൂന്നിന് വയനാട്ടിൽ

രാഹുല്‍ ഗാന്ധി ഏപ്രിൽ മൂന്നിന്...

Read More >>
#Accident |  ട്രാവലര്‍ തടഞ്ഞുനിര്‍ത്തി അനുജയെ കാറില്‍ കയറ്റി; അടൂരിലെ വാഹനാപകടത്തില്‍ ദുരൂഹത

Mar 29, 2024 11:49 AM

#Accident | ട്രാവലര്‍ തടഞ്ഞുനിര്‍ത്തി അനുജയെ കാറില്‍ കയറ്റി; അടൂരിലെ വാഹനാപകടത്തില്‍ ദുരൂഹത

#Accident | ട്രാവലര്‍ തടഞ്ഞുനിര്‍ത്തി അനുജയെ കാറില്‍ കയറ്റി; അടൂരിലെ വാഹനാപകടത്തില്‍ ദുരൂഹത...

Read More >>
#murder | പേരാമ്പ്രയിലെ അനുവിന്റെ കൊലപാതകം: മുജീബിന്റെ ഭാര്യ റൗഫീനെ അറസ്റ്റ് ചെയ്തു

Mar 29, 2024 11:42 AM

#murder | പേരാമ്പ്രയിലെ അനുവിന്റെ കൊലപാതകം: മുജീബിന്റെ ഭാര്യ റൗഫീനെ അറസ്റ്റ് ചെയ്തു

#murder | പേരാമ്പ്രയിലെ അനുവിന്റെ കൊലപാതകം: മുജീബിന്റെ ഭാര്യ റൗഫീനെ അറസ്റ്റ്...

Read More >>
സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍: ചരിത്രത്തില്‍ ആദ്യമായി പവന് 50,000 കടന്നു

Mar 29, 2024 10:34 AM

സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍: ചരിത്രത്തില്‍ ആദ്യമായി പവന് 50,000 കടന്നു

സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍: ചരിത്രത്തില്‍ ആദ്യമായി പവന് 50,000...

Read More >>
പെരുമാറ്റ ചട്ടലംഘനം: ഇതുവരെ നീക്കിയത് 12966 പ്രചാരണ സാമഗ്രികള്‍ 

Mar 29, 2024 09:59 AM

പെരുമാറ്റ ചട്ടലംഘനം: ഇതുവരെ നീക്കിയത് 12966 പ്രചാരണ സാമഗ്രികള്‍ 

പെരുമാറ്റ ചട്ടലംഘനം: ഇതുവരെ നീക്കിയത് 12966 പ്രചാരണ...

Read More >>
നെയ്യാറ്റിൻകരയിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസ്: നാല് പ്രതികൾ പിടിയിൽ

Mar 29, 2024 07:16 AM

നെയ്യാറ്റിൻകരയിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസ്: നാല് പ്രതികൾ പിടിയിൽ

നെയ്യാറ്റിൻകരയിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസ്: നാല് പ്രതികൾ...

Read More >>
Top Stories