---
title: "സംസ്ഥാനത്ത് ദുരന്ത സാധ്യതാ മേഖലകളുടെ പട്ടിക തയ്യാറാക്കാന്‍ നിർദേശം നൽകി മുഖ്യമന്ത്രി "
english_title: "The Chief Minister directed to prepare a list of disaster prone areas in the state"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/43504/the-chief-minister-directed-to-prepare-a-list-of-disaster-prone-areas-in-the-state"
published_at: "2022-05-18T14:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6284b9d99129d_IMG-20220518-WA0069.jpg"
keywords: []
---

# സംസ്ഥാനത്ത് ദുരന്ത സാധ്യതാ മേഖലകളുടെ പട്ടിക തയ്യാറാക്കാന്‍ നിർദേശം നൽകി മുഖ്യമന്ത്രി 

> **Lead Summary:** **തിരുവനന്തപുരം: **സംസ്ഥാനത്ത് ദുരന്ത സാധ്യതാ മേഖലകളുടെ പട്ടിക തയ്യാറാക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം. ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ മുന്നൊരുക്കങ്ങള്‍ വിലയിരുത്താന്‍ വിളിച്ചു ചേര്‍ത്ത ഉന്നതതലയോഗത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശം നല്‍കിയത്.

## Article Content

**തിരുവനന്തപുരം: **സംസ്ഥാനത്ത് ദുരന്ത സാധ്യതാ മേഖലകളുടെ പട്ടിക തയ്യാറാക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം. ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ മുന്നൊരുക്കങ്ങള്‍ വിലയിരുത്താന്‍ വിളിച്ചു ചേര്‍ത്ത ഉന്നതതലയോഗത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശം നല്‍കിയത്.

ഈ പട്ടിക പൊലീസിനും ഫയര്‍ഫോഴ്‌സിനും ദുരന്ത നിവാരണ അതോറിറ്റിക്കും കൈമാറണം. മഴ കനക്കുന്നതിനാല്‍ ആവശ്യമായ ഇടങ്ങളില്‍ ക്യാമ്ബുകള്‍ ഉടന്‍ ആരംഭിക്കണം. നദികളില്‍ എക്കല്‍ അടിഞ്ഞ് കൂടി ഒഴുക്ക് തടസപ്പെടുന്നില്ലെന്ന് ജലവിഭവ വകുപ്പ് ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. മലയോര മേഖലകളില്‍ മണ്ണിടിച്ചില്‍ സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് റവന്യൂമന്ത്രി കെ രാജന്‍ നിര്‍ദേശിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/43504/the-chief-minister-directed-to-prepare-a-list-of-disaster-prone-areas-in-the-state)