---
title: "30ൽ 24 സാമ്പിളുകളിലും ഷിഗെല്ല സാന്നിധ്യം; ചെറുവത്തൂരിൽ പ്രതിരോധ നടപടികൾ ശക്തമാക്കി"
english_title: "Shigella presence in 24 out of 30 samples"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/43516/shigella-presence-in-24-out-of-30-samples"
published_at: "2022-05-18T15:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6284bf771c616_Screenshot_20220518_150525.jpg"
keywords: []
---

# 30ൽ 24 സാമ്പിളുകളിലും ഷിഗെല്ല സാന്നിധ്യം; ചെറുവത്തൂരിൽ പ്രതിരോധ നടപടികൾ ശക്തമാക്കി

> **Lead Summary:** കാസർകോട്: ചെറുവത്തൂരിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് ശേഖരിച്ച മിക്ക കുടിവെള്ള സാമ്പിളുകളിലും ഷിഗെല്ല ബാക്ടീരിയ സാന്നിധ്യം കണ്ടെത്തി. ഇതിന് പിന്നാലെ പ്രതിരോധ നടപടികൾ ശക്തമാക്കി ആരോഗ്യ വകുപ്പ്.

## Article Content

കാസർകോട്: ചെറുവത്തൂരിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് ശേഖരിച്ച മിക്ക കുടിവെള്ള സാമ്പിളുകളിലും ഷിഗെല്ല ബാക്ടീരിയ സാന്നിധ്യം കണ്ടെത്തി. ഇതിന് പിന്നാലെ പ്രതിരോധ നടപടികൾ ശക്തമാക്കി ആരോഗ്യ വകുപ്പ്.

പരിശോധനയ്ക്ക് അയച്ച 30 സാമ്പിളുകളിൽ 24 എണ്ണത്തിലുമാണ് ബാക്ടീരിയ സാന്നിധ്യമാണ് കണ്ടെത്തിയിരുന്നത്.പഞ്ചായത്തിലെ മുഴുവൻ കുടിവെള്ള സ്രോതസുകൾ ക്ലോറിനേറ്റ് ചെയ്യാനാണ് തീരുമാനം. സ്‌കൂളുകൾ, അങ്കണവാടികൾ, കുടിവെള്ള വിതരണ പദ്ധതികൾ, ഗവൺമെന്റ് ഓഫീസുകൾ എന്നിവയിലെ കുടിവെള്ള സാമ്പിളുകൾ പരിശോധന നടത്തി ആവശ്യമായ നടപടികൾ സ്വീകരിക്കും.

ഭക്ഷ്യസുരക്ഷാ വകുപ്പ് ചെറുവത്തൂരിലെ ഹോട്ടലുകൾ അടക്കമുള്ള ഭക്ഷ്യവിൽപ്പന ശാലകളിൽ നിന്ന് ശേഖരിച്ച ജലസാമ്പിളുകളിലാണ് ബാക്ടീരിയ സാന്നിധ്യം കണ്ടെത്തിയത്. ഷവർമ കഴിച്ച് ഭക്ഷ്യവിഷബാധയുണ്ടാകാൻ കാരണം ഷിഗെല്ല ബാക്ടീരിയയാണെന്ന് സ്ഥിരീകരിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/43516/shigella-presence-in-24-out-of-30-samples)