ഇതാണോ കെഎസ്ആർടിസിയുടെ സൂപ്പർ ഡീലക്സ്? ഭയന്ന് യാത്ര ചെയ്ത അനുഭവം പങ്കുവെച്ച് അഭിഭാഷകൻ

ഇതാണോ കെഎസ്ആർടിസിയുടെ സൂപ്പർ ഡീലക്സ്? ഭയന്ന് യാത്ര ചെയ്ത അനുഭവം പങ്കുവെച്ച് അഭിഭാഷകൻ
May 18, 2022 03:16 PM | By Vinod

തലശ്ശേരി : കെ എസ് ആർ ടി സി നിരന്തരം വാർത്തകളിൽ നിറയുകയാണ്. അതിൽ തന്നെ വിവാദങ്ങളാണ് ഏറെയും. ബസ്സുകളുടെ സുരക്ഷ, ശമ്പളം, പണിമുടക്ക്, സ്വിഫ്റ്റ്‌ സർവീസ് പ്രശ്നം അങ്ങനെ നൂറ് കൂട്ടം പ്രശ്നങ്ങൾ ഓരോ ദിവസവും അനുഭവിക്കുകയാണ് കേരളത്തിലെ വലിയൊരു പൊതുമേഖല സ്ഥാപനം. ഓരോ ദിവസവും കടത്തിലേക്ക് പോവുകയുമാണ് കെ എസ് ആർ ടി സി. അതേസമയം യാത്രക്കാരുടെ സുരക്ഷയും അവരുടെ സൗകര്യങ്ങളും എത്രമാത്രം പരിഗണിക്കപ്പെടുന്നു എന്നത് വലിയൊരു ചർച്ചാ വിഷയമാണ്.

കുറെയേറെ ജീവനക്കാർ ആത്മാർത്ഥതയോടെ ജോലി ചെയ്യുമ്പോഴും ബസുകളുടെ സുരക്ഷ, കമ്പനി എത്രമാത്രം ശ്രദ്ധിക്കുന്നുണ്ട് എന്നതും പരിശോധനാ വിഷയമാണ്. കഴിഞ്ഞ ദിവസം കണ്ണൂർ ജില്ലയിലെ കൊട്ടിയൂർ ക്ഷേത്രത്തിൽ കൊച്ചിയിൽ നിന്നെത്തിയ ഹൈക്കോടതിയിലെ അഡ്വ. കെ ബി പ്രദീപ് തൻ്റെ അനുഭവം വിവരിച്ചത് ഗൗരവത്തോടെ അധികൃതർ കാണേണ്ടതാണ്. മെയ് 17 ന് തലശ്ശേരിയിൽ നിന്ന് കൊച്ചിയിലേക്ക് ഓൺലൈൻ ടിക്കറ്റ് ബുക്ക് ചെയ്തു, കെഎസ്ആർടിസി ഡീലക്സ് ബസ്സിൽ. വൈകിട്ട് 6 മണിക്ക് തലശ്ശേരി ഡിപ്പോയിൽ എത്തി.

520 കിലോമീറ്റർ ഓടേണ്ട ബസ് കണ്ട് അഭിഭാഷകൻ അന്ധാളിച്ചു. പഴകി തുരുമ്പിച്ച അവസ്ഥയിൽ, ഒറ്റ നോട്ടത്തിൽ തന്നെ ദീർഘ ദൂര യാത്രയ്ക്ക് വേണ്ട ഫിറ്റ്നസ് ഉണ്ടാകുമോയെന്ന് സംശയിച്ചതായി അഭിഭാഷകൻ പറഞ്ഞു. ഡ്രൈവറുടെ മനക്കരുത്ത് കൊണ്ട് കുലുങ്ങി കുലുങ്ങി ഒരുവിധം ബസ് ലക്ഷ്യ സ്ഥാനത്ത് എത്തുകയായിരുന്നു എന്നും തിരുവനന്തപുരം വരെ പോകേണ്ട ഒരു ' ഡീലെക്സ് ' ബസ്സിന്റെ അവസ്ഥ, ഫോട്ടോ പങ്കുവെച്ചുകൊണ്ട് അഭിഭാഷകൻ സാമൂഹ്യ മാധ്യമത്തിൽ എഴുതുകയും ചെയ്തു. ഒരേയൊരു വൈപ്പർ മാത്രമാണ് കനത്ത മഴയിലും ഡ്രൈവർക്ക് ആശ്വാസമായത്. ഈ എയർബസ് സൂപ്പർ ഡിലക്സ് ബസ് മനുഷ്യന്റെ എയർ എടുത്തുകളഞ്ഞു എന്നും അഭിഭാഷകൻ വ്യക്തമാക്കി. ഇതാണ് അവസ്ഥ. നമ്മുടെ കെ എസ് ആർ ടി സി രക്ഷപ്പെടണമെങ്കിൽ ആര് വിചാരിക്കണം? ആർക്കുമറിയാത്ത ചോദ്യമായി അതങ്ങനെ അവശേഷിക്കും. പുത്തൻ സ്വിഫ്റ്റ് ബസ് കിടക്കുന്നത് കണ്ട് ഒന്ന് മോഹിച്ചുപോയെന്നും എന്നാൽ എല്ലാ പ്രതീക്ഷയും തകർത്താണ് തനിക്കുള്ള ഡീലക്സ് എയർബസ് വന്നതെന്നും അഭിഭാഷകൻ പരിഹസിക്കുന്നുണ്ട്. അധികാരികൾ കാണണമെന്നും എന്തെകിലും ഈ വിഷയത്തിൽ ചെയ്യണമെന്നും അപേഷിച്ചുകൊണ്ടാണ് അഡ്വ . പ്രദീപ് തൻ്റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്. യാത്ര ചെയ്ത ബസ്സിന്റെ ക്യാബിൻ ഫോട്ടോയും അദ്ദേഹം പോസ്റ്റ് ചെയിതിട്ടുണ്ട്.


Kaliyilil Bhaskaran Pillai Pradeep

അഡ്വ. കെ ബി പ്രദീപിൻ്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം

KSRTC super deluxe bus.... Plying between thalasserry and Tvm.. 17.5.2022 ഞാൻ അഭിമാന പുളകിതനായി.. ആദ്യമായി ഓൺലൈൻ ടിക്കറ്റ് KSRTC ബസ്സിൽ സീറ്റ്‌ ബുക്ക്‌ ചെയ്തപ്പോൾ... So ഈസി.. U know 6.00 മണിക്ക് കൃത്യം ഡെപ്പോയിൽ എത്തി.

പുത്തെൻ സ്വിഫ്റ്റ് മനോഹരി ബസ്സു തെ കിടക്കുന്നു. ഞാൻ പുളകിതനായി.. അവളെ അനുഭവിക്കുക തന്നെ.മനസ്സിൽ ലഡ്ഡുവും ജിലേബിയും ഒന്നിച്ചു പൊട്ടി. സമയം 6.15 പിഎം എന്റെ എല്ലാ പ്രതീക്ഷകളും തകർത്തു deluxe എയർബസ് വന്നു.

തലയിൽ ഒരു സ്കാർഫ് കെട്ടിയ ചുള്ളൻ ഡ്രൈവർ. നല്ല മിടുക്കൻ കണ്ടക്ടറും വന്നു. ഏതാണ്ട് 520 കിലോമീറ്റർ ഓടേണ്ട ട്രിപ്പ്പിനായി തലശ്ശേരി ഡിപ്പോയിൽ ഈ ബസ് മാത്രമേ ഉണ്ടായിരുന്നുള്ളു. ബസ്സിന്റെ സകല സ്ഥലങ്ങളും കിലുങ്ങിമറിയുകയായിരുന്നു. യാത്രകഴിഞ്ഞു മണിക്കൂറുകൾ കഴിഞ്ഞിട്ടും കാതിലെ കിലുക്കം മാറിയില്ല.

ഒരൊറ്റ വിണ്ട്‌ഷിൽഡ് വൈപ്പർ ഡ്രൈവറുടെ രക്ഷകനായി.ഡ്രൈവർ സാറിന്റെ ആസാമാന്യ പാടവും ബസ്സിനെ ചലിപ്പിച്ചുകൊണ്ട് ഇരുന്നു. എയർബസ് സൂപ്പർ deluxe മനുഷ്യന്റെ എയർ എടുത്തു കളഞ്ഞു. എങ്ങനെയാണ് ഈ കണ്ടിഷൻ ബസ്സുകൾ നിരത്തിൽ ഓടാൻ മോട്ടോർ വെഹിക്കിൾ ഡിപ്പാർട്മെന്റ് അനുവദിക്കുന്നത്... അധികാരികൾ കാണു... എന്തെങ്കിലും ഒന്ന് ചെയ്യൂൂ plss


Is this KSRTC's Super Deluxe? The lawyer shared his experience of traveling in fear

Next TV

Related Stories
ആടുജീവിതത്തിന്‍റെ വ്യാജപതിപ്പ്; സംവിധായകൻ പരാതി നൽകി

Mar 29, 2024 08:17 PM

ആടുജീവിതത്തിന്‍റെ വ്യാജപതിപ്പ്; സംവിധായകൻ പരാതി നൽകി

ആടുജീവിതത്തിന്‍റെ വ്യാജപതിപ്പ്; സംവിധായകൻ പരാതി നൽകി...

Read More >>
വിനോദസഞ്ചാരത്തിനെത്തിയ വിദ്യാർഥി മുങ്ങി മരിച്ചു

Mar 29, 2024 07:55 PM

വിനോദസഞ്ചാരത്തിനെത്തിയ വിദ്യാർഥി മുങ്ങി മരിച്ചു

വിനോദസഞ്ചാരത്തിനെത്തിയ വിദ്യാർഥി മുങ്ങി...

Read More >>
സർക്കാർ മാറിയാല്‍ ജനാധിപത്യത്തെ നശിപ്പിക്കുന്നവർക്കെതിരെ കർശന നടപടി; രാഹുൽ ഗാന്ധി

Mar 29, 2024 07:38 PM

സർക്കാർ മാറിയാല്‍ ജനാധിപത്യത്തെ നശിപ്പിക്കുന്നവർക്കെതിരെ കർശന നടപടി; രാഹുൽ ഗാന്ധി

സർക്കാർ മാറിയാല്‍ ജനാധിപത്യത്തെ നശിപ്പിക്കുന്നവർക്കെതിരെ കർശന നടപടി; രാഹുൽ ഗാന്ധി...

Read More >>
സിപിഎം നേതാക്കളുടെ സ്മൃതികുടീരങ്ങളില്‍ അതിക്രമം; ഒരാൾ കസ്റ്റഡിയിൽ

Mar 29, 2024 07:19 PM

സിപിഎം നേതാക്കളുടെ സ്മൃതികുടീരങ്ങളില്‍ അതിക്രമം; ഒരാൾ കസ്റ്റഡിയിൽ

സിപിഎം നേതാക്കളുടെ സ്മൃതികുടീരങ്ങളില്‍ അതിക്രമം; ഒരാൾ കസ്റ്റഡിയിൽ...

Read More >>
ഓണ്‍ലൈൻ ട്രേഡിങ്: ഇടപാടുകൾ ബന്ദിയാക്കിയ യുവാവിനെ മോചിപ്പിച്ചു; അഞ്ചുപേർ അറസ്റ്റിൽ

Mar 29, 2024 06:58 PM

ഓണ്‍ലൈൻ ട്രേഡിങ്: ഇടപാടുകൾ ബന്ദിയാക്കിയ യുവാവിനെ മോചിപ്പിച്ചു; അഞ്ചുപേർ അറസ്റ്റിൽ

ഓണ്‍ലൈൻ ട്രേഡിങ്: ഇടപാടുകൾ ബന്ദിയാക്കിയ യുവാവിനെ മോചിപ്പിച്ചു; അഞ്ചുപേർ...

Read More >>
'പാർലമെന്റിന് അകത്തും പുറത്തും ആ ശബ്ദം മുഴങ്ങണം'; കെ.കെ ഷൈലജക്ക് വേണ്ടി വോട്ട് അഭ്യർത്ഥിച്ച് കമൽഹാസൻ

Mar 29, 2024 06:52 PM

'പാർലമെന്റിന് അകത്തും പുറത്തും ആ ശബ്ദം മുഴങ്ങണം'; കെ.കെ ഷൈലജക്ക് വേണ്ടി വോട്ട് അഭ്യർത്ഥിച്ച് കമൽഹാസൻ

'പാർലമെന്റിന് അകത്തും പുറത്തും ആ ശബ്ദം മുഴങ്ങണം'; കെ.കെ ഷൈലജക്ക് വേണ്ടി വോട്ട് അഭ്യർത്ഥിച്ച്...

Read More >>
Top Stories