കോഴിക്കോട് : ഒമ്പതുവയസുകാരിയെ ഒരു വർഷത്തോളം പീഡിപ്പിച്ച സംഭവത്തിൽ 68കാരന് ജീവപര്യന്തം കഠിനതടവ്. കോഴിക്കോട് കൊയിലാണ്ടിയിലാണ് സംഭവം. കുറ്റ്യാടി സ്വദേശി പാറച്ചാലില്‍ അബുവിനെയാണ് (68) ശിക്ഷിച്ചത്.
കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ജഡ്ജി ടി.പി. അനിലാണ് ശിക്ഷ വിധിച്ചത്. തടവുശിക്ഷ കൂടാതെ ഒരുലക്ഷത്തി അമ്പതിനായിരം രൂപ പിഴയും പ്രതി ഒടുക്കണം.
2018-ലാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. ബാലികയുടെ വീട്ടില്‍ ഒരുവര്‍ഷത്തോളം ആളില്ലാത്ത സമയത്ത് വന്ന് ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കേസ്. പ്രതിയുടെ സാമീപ്യത്തില്‍ സംശയം തോന്നിയ അയല്‍വാസിയായ സ്ത്രീ ചോദിച്ചപ്പോഴാണ് ബാലിക പീഡനവിവരങ്ങള്‍ പുറത്തുപറയുന്നത്.
തുടർന്ന് ബാലിക തന്നെ പൊലീസിൽ പരാതി നൽകുകയായിരുന്നു. കുറ്റ്യാടി പൊലീസ് രജിസ്റ്റര്‍ചെയ്ത കേസ് നാദാപുരം ഡിവൈ.എസ്പി. ജി. സാബുവാണ് അന്വേഷിച്ചത്. പ്രോസിക്യൂഷനുവേണ്ടി അഡ്വ. പി. ജെതിന്‍ ഹാജരായി.
Pocsocaseofsixstyeightyearsoldman