സൈലന്റ് വാലി സൈരന്ധ്രി വനത്തില്‍ കാണാതായ ഫോറസ്റ്റ് വാച്ചറിന് വേണ്ടിയുളള തിരച്ചില്‍ മറ്റ് സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിച്ചു

സൈലന്റ് വാലി സൈരന്ധ്രി വനത്തില്‍ കാണാതായ ഫോറസ്റ്റ് വാച്ചറിന് വേണ്ടിയുളള തിരച്ചില്‍ മറ്റ് സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിച്ചു
May 18, 2022 03:38 PM | By Remya Raveendran

പാലക്കാട് :   സൈലന്റ് വാലി സൈരന്ധ്രി വനത്തില്‍ കാണാതായ ഫോറസ്റ്റ് വാച്ചര്‍ രാജന് വേണ്ടിയുളള തിരച്ചില്‍ മറ്റ് സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിച്ച് പൊലീസ്. രാജനെ വന്യമൃഗങ്ങള്‍ ആക്രമിച്ചിരിക്കാനുള്ള സാധ്യത നന്നേ കുറവാണെന്ന് പൊലീസിന്റെ ഉന്നതതലയോഗം വിലയിരുത്തി.

മാവോയിസ്റ്റ് സാന്നിധ്യവും ഉണ്ടായിട്ടില്ലെന്ന് ജില്ലാ പൊലീസ് മേധാവി ആര്‍ വിശ്വനാഥ് പറഞ്ഞു. പ്രത്യേക സംഘം കേസ് ഏറ്റെടുത്ത ശേഷമുളള പുരോഗതിയാണ് അന്വേഷണസംഘം ഇന്ന് വിലയിരുത്തിയത്.

സൈരന്ധ്രി വനത്തിനുളളില്‍ വെച്ച് രാജന് അപകടം സംഭവിക്കുകയോ മൃഗങ്ങളുടെ ആക്രമണമുണ്ടാകുകയോ ചെയ്തിട്ടില്ല എന്ന് തന്നെയാണ് പൊലീസിന്റെ നിഗമനം. ഈ സാഹചര്യത്തിലാണ് പൊലീസ് അന്വേഷണം ഇതരസംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കുന്നത്. തമിഴ്‌നാട്ടിലെ രാജന്റെ സുഹൃത്തുക്കളുടെ വീടുകളിലും പൊലീസ് അന്വേഷണം നടത്തും.

രാജന്റെ തിരോധാനത്തില്‍ മാവോയിസ്റ്റ് സാന്നിധ്യം സംശയിക്കുന്നില്ലെന്നും ജില്ലാ പൊലീസ് മേധാവി വ്യക്തമാക്കി. രാജന്റെ മൊബൈല്‍നമ്പറുകള്‍ കേന്ദ്രീകരിച്ചാണ് പൊലീസ് ഇപ്പോള്‍ അന്വേഷണം നടത്തുന്നത്. കാട് വിടാന്‍ രാജന് സഹായം കിട്ടിയോ എന്ന കാര്യവും അന്വേഷണവിധേയമാക്കുന്നുണ്ട്.

വനംവകുപ്പ് വിദഗ്ധരെ ഉള്‍പ്പെടുത്തിയുളള തിരച്ചില്‍ അവസാനിപ്പിച്ചതോടെ ഇന്നലെ രാജന്റെ ലുക്കൗട്ട് നോട്ടീസ് പൊലീസ് പുറത്തിറക്കിയിരുന്നു. ചെറുസംഘങ്ങളായാണ് കാട്ടില്‍ ഇപ്പോള്‍ തിരച്ചില്‍ തുടരുന്നത്.

Vachermissinginscilentvally

Next TV

Related Stories
ചാത്തമ്പാറയിലെ കൂട്ടമരണം: പിന്നില്‍ തട്ടുകടയില്‍ ഭക്ഷ്യസുരക്ഷാ വിഭാഗം പിഴചുമത്തിയതിലെ മനോവിഷമമെന്ന് നാട്ടുകാര്‍

Jul 2, 2022 11:05 AM

ചാത്തമ്പാറയിലെ കൂട്ടമരണം: പിന്നില്‍ തട്ടുകടയില്‍ ഭക്ഷ്യസുരക്ഷാ വിഭാഗം പിഴചുമത്തിയതിലെ മനോവിഷമമെന്ന് നാട്ടുകാര്‍

ചാത്തമ്പാറയിലെ കൂട്ടമരണം: പിന്നില്‍ തട്ടുകടയില്‍ ഭക്ഷ്യസുരക്ഷാ വിഭാഗം പിഴചുമത്തിയതിലെ മനോവിഷമമെന്ന്...

Read More >>
എ കെ ജി സെന്റർ ആക്രമണവുമായി ബന്ധപ്പെട്ട് ഒരാൾ കസ്റ്റഡിയിൽ

Jul 2, 2022 10:49 AM

എ കെ ജി സെന്റർ ആക്രമണവുമായി ബന്ധപ്പെട്ട് ഒരാൾ കസ്റ്റഡിയിൽ

എകെജി സെന്റർ ആക്രമണവുമായി ബന്ധപ്പെട്ട് ഒരാൾ...

Read More >>
ശ്രീലക്ഷ്മിയുടെ മരണം പേവിഷബാധയേറ്റ്; വാക്‌സിന്‍ നല്‍കിയതില്‍ അപാകതയില്ലെന്ന് പ്രത്യേക സംഘം

Jul 2, 2022 10:36 AM

ശ്രീലക്ഷ്മിയുടെ മരണം പേവിഷബാധയേറ്റ്; വാക്‌സിന്‍ നല്‍കിയതില്‍ അപാകതയില്ലെന്ന് പ്രത്യേക സംഘം

ശ്രീലക്ഷ്മിയുടെ മരണം പേവിഷബാധയേറ്റ്; വാക്‌സിന്‍ നല്‍കിയതില്‍ അപാകതയില്ലെന്ന് പ്രത്യേക...

Read More >>
ഒന്നരവയസുകാരിയെ ഇസ്തിരിപ്പെട്ടി കൊണ്ട് പൊള്ളിച്ച അച്ഛന്‍ അറസ്റ്റില്‍

Jul 2, 2022 10:23 AM

ഒന്നരവയസുകാരിയെ ഇസ്തിരിപ്പെട്ടി കൊണ്ട് പൊള്ളിച്ച അച്ഛന്‍ അറസ്റ്റില്‍

ഒന്നരവയസുകാരിയെ ഇസ്തിരിപ്പെട്ടി കൊണ്ട് പൊള്ളിച്ച അച്ഛന്‍ അറസ്റ്റില്‍....

Read More >>
രാഹുൽ ഗാന്ധി എംപിയുടെ മണ്ഡല പര്യടനം തുടരുന്നു; വയനാട്, മലപ്പുറം ജില്ലകളിൽ കർശന സുരക്ഷ

Jul 2, 2022 09:53 AM

രാഹുൽ ഗാന്ധി എംപിയുടെ മണ്ഡല പര്യടനം തുടരുന്നു; വയനാട്, മലപ്പുറം ജില്ലകളിൽ കർശന സുരക്ഷ

രാഹുൽ ഗാന്ധി എംപിയുടെ മണ്ഡല പര്യടനം തുടരുന്നു; വയനാട്, മലപ്പുറം ജില്ലകളിൽ കർശന...

Read More >>
തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ അഞ്ച് പേരെ മരിച്ച നിലയിൽ കണ്ടെത്തി

Jul 2, 2022 09:37 AM

തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ അഞ്ച് പേരെ മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ അഞ്ച് പേരെ മരിച്ച നിലയിൽ...

Read More >>
Top Stories