---
title: "തൃശൂരിൽ നിസാമുദ്ദീൻ എക്സ്പ്രസിൻ്റെ എഞ്ചിനും ബോഗിയും വേർപ്പെട്ടു"
english_title: "The engine and bogie of the Nizamuddin Express broke down in Thrissur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/43532/the-engine-and-bogie-of-the-nizamuddin-express-broke-down-in-thrissur"
published_at: "2022-05-18T16:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6284d0491ec2e_Picsart_22-05-18_16-23-15-618.jpg"
keywords: []
---

# തൃശൂരിൽ നിസാമുദ്ദീൻ എക്സ്പ്രസിൻ്റെ എഞ്ചിനും ബോഗിയും വേർപ്പെട്ടു

> **Lead Summary:** തൃശൂർ: തൃശൂരിൽ നിസാമുദ്ദീൻ എക്സ്പ്രസിൻ്റെ എഞ്ചിനും ബോഗിയും വേർപ്പെട്ടു. പൂങ്കുന്നം സ്റ്റേഷനടുത്ത് വച്ചാണ് കപ്ലിംഗ് വേർപ്പെട്ടത്. ഇതേ തുടർന്ന് ട്രെയിൻ സ്റ്റേഷന് സമീപം അരമണിക്കൂർ നിർത്തിയിട്ടു.

## Article Content

തൃശൂർ: തൃശൂരിൽ നിസാമുദ്ദീൻ എക്സ്പ്രസിൻ്റെ എഞ്ചിനും ബോഗിയും വേർപ്പെട്ടു. പൂങ്കുന്നം സ്റ്റേഷനടുത്ത് വച്ചാണ് കപ്ലിംഗ് വേർപ്പെട്ടത്. ഇതേ തുടർന്ന് ട്രെയിൻ സ്റ്റേഷന് സമീപം അരമണിക്കൂർ നിർത്തിയിട്ടു.

എറണാകുളത്ത് നിന്ന് പുറപ്പെട്ട ട്രെയിൻ്റെ കപ്ലിംഗ് ആണ് വേർപ്പെട്ടത്.ഇന്ന് ഉച്ചതിരിഞ്ഞ് മൂന്നേ മുക്കാലോടെയാണ് സംഭവം. അറ്റകുറ്റപ്പണികൾക്ക് ശേഷം ട്രെയിൻ യാത്ര പുനരാരംഭിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/43532/the-engine-and-bogie-of-the-nizamuddin-express-broke-down-in-thrissur)