---
title: "അർഹതയുള്ള മുഴുവൻ ആളുകൾക്കും മുൻഗണനാ കാർഡുകൾ നൽകാനുള്ള ശ്രമത്തിലാണ് സംസ്ഥാന സർക്കാർ:  മന്ത്രി ജി .ആർ .അനിൽ"
english_title: "Priority cards for all eligible people"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/43537/priority-cards-for-all-eligible-people"
published_at: "2022-05-18T16:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6284d64cc1ad3_Screenshot_20220518_164839.jpg"
keywords: []
---

# അർഹതയുള്ള മുഴുവൻ ആളുകൾക്കും മുൻഗണനാ കാർഡുകൾ നൽകാനുള്ള ശ്രമത്തിലാണ് സംസ്ഥാന സർക്കാർ:  മന്ത്രി ജി .ആർ .അനിൽ

> **Lead Summary:** തിരുവനന്തപുരം: അർഹതയുള്ള മുഴുവൻ ആളുകൾക്കും മുൻഗണനാ കാർഡുകൾ നൽകാനുള്ള ശ്രമത്തിലാണ് സംസ്ഥാന സർക്കാരെന്ന് മന്ത്രി ജി .ആർ .അനിൽ പറഞ്ഞു. പത്തു മാസത്തിനകം 1.54 ലക്ഷം മുൻഗണനാ കാർഡുകൾ സംസ്ഥാനത്ത് വിതരണം ചെയ്തിട്ടുണ്ട്.

## Article Content

തിരുവനന്തപുരം: അർഹതയുള്ള മുഴുവൻ ആളുകൾക്കും മുൻഗണനാ കാർഡുകൾ നൽകാനുള്ള ശ്രമത്തിലാണ് സംസ്ഥാന സർക്കാരെന്ന് മന്ത്രി ജി .ആർ .അനിൽ പറഞ്ഞു. പത്തു മാസത്തിനകം 1.54 ലക്ഷം മുൻഗണനാ കാർഡുകൾ സംസ്ഥാനത്ത് വിതരണം ചെയ്തിട്ടുണ്ട്.

മുൻഗണനാ കാർഡുകൾ കൈവശം വച്ചിരിക്കുന്ന അനർഹരെ കണ്ടെത്താനുള്ള ശ്രമങ്ങളും നടന്നു വരികയാണ്. ഭക്ഷ്യ സംഭരണ ശാലകളുടെ അപര്യാപ്തത സംസ്ഥാനം നേരിടുന്ന പ്രധാന പ്രശ്നമാണ്. ഇതിൻ്റെ പരിഹാരത്തിനായി എല്ലാ താലൂക്കിലും ശാസ്ത്രീയ ഭക്ഷ്യധാന്യ സംഭരണ ശാലകൾ ആരംഭിക്കുകയാണ് സർക്കാർ, അദ്ദേഹം കൂട്ടിച്ചേർത്തു.

കേരള പൊതുവിതരണ ഉപഭോക്തൃകാര്യവകുപ്പ് ആരംഭിക്കുന്ന ഭക്ഷ്യധാന്യ സംഭരണ ശാലകളുടെ സംസ്ഥാന തല ശിലാസ്ഥാപനം നിർവഹിച്ച് പയ്യന്നൂർ പുല്ലുപാറയിൽ സംസാരിക്കുകയായിരുന്നു ജി.ആർ അനിൽ. ടി. ഐ മധുസൂദനൻ എം എൽ എ അധ്യക്ഷത വഹിച്ചു.

രാജ്മോഹൻ ഉണ്ണിത്താൻ എം പി മുഖ്യാതിഥിയായിരുന്നു. പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി.വി വത്സല, എരമം കുറ്റൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ടി ആർ രാമചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. പുല്ലുപാറ പൊതുജന വായനശാല സൗജന്യമായി നൽകിയ 50 സെൻ്റ് സ്ഥലത്താണ് ശാസ്ത്രീയ ഭക്ഷ്യധാന്യ സംഭരണ ശാല ആരംഭിക്കുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/43537/priority-cards-for-all-eligible-people)