---
title: "പെരിങ്ങോം ഗവ.കോളേജിൽ ഗസ്റ്റ് ലക്ചറർ നിയമനം"
english_title: "Vacancy of Guest Lecturer at Peringom Govt. College"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/43542/vacancy-of-guest-lecturer-at-peringom-govt-college"
published_at: "2022-05-18T17:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6284de9571387_images (41).jpeg"
keywords: []
---

# പെരിങ്ങോം ഗവ.കോളേജിൽ ഗസ്റ്റ് ലക്ചറർ നിയമനം

> **Lead Summary:** **കണ്ണൂർ : **പെരിങ്ങോം ഗവ.കോളേജിൽ 2022-23 അധ്യയന വർഷത്തേക്ക് ഇംഗ്ലീഷ്, കൊമേഴ്സ്, മലയാളം, ഹിന്ദി, ഹിസ്റ്ററി, സ്റ്റാറ്റിസ്റ്റിക്സ്, ഫിസിക്സ്, മാത്തമാറ്റിക്സ്, ജേണലിസം എന്നീ വിഷയങ്ങളിലേക്ക് ഗസ്റ്റ് ലക്ചറർമാരെ നിയമിക്കുന്നു. കൊമേഴ്സ് വിഷയത്തിന്റെ ഇന്റർവ്യൂ മെയ് 24നും ഇംഗ്ലീഷ്, ഹിസ്റ്ററി 25നും, മലയാളം, ഹിന്ദി 26നും സ്റ്റാറ്റിസ്റ്റിക്സ്, ഫിസിക്സ്, മാത്തമാറ്റിക്സ് 27നും ജേണലിസം ജൂൺ രണ്ടിനുമാണ് ഇന്റർവ്യൂ നടക്കുക.

## Article Content

**കണ്ണൂർ : **പെരിങ്ങോം ഗവ.കോളേജിൽ 2022-23 അധ്യയന വർഷത്തേക്ക് ഇംഗ്ലീഷ്, കൊമേഴ്സ്, മലയാളം, ഹിന്ദി, ഹിസ്റ്ററി, സ്റ്റാറ്റിസ്റ്റിക്സ്, ഫിസിക്സ്, മാത്തമാറ്റിക്സ്, ജേണലിസം എന്നീ വിഷയങ്ങളിലേക്ക് ഗസ്റ്റ് ലക്ചറർമാരെ നിയമിക്കുന്നു. കൊമേഴ്സ് വിഷയത്തിന്റെ ഇന്റർവ്യൂ മെയ് 24നും ഇംഗ്ലീഷ്, ഹിസ്റ്ററി 25നും, മലയാളം, ഹിന്ദി 26നും സ്റ്റാറ്റിസ്റ്റിക്സ്, ഫിസിക്സ്, മാത്തമാറ്റിക്സ് 27നും ജേണലിസം ജൂൺ രണ്ടിനുമാണ് ഇന്റർവ്യൂ നടക്കുക.

കോഴിക്കോട് കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡപ്യൂട്ടി ഡയറക്ടർ പ്രസിദ്ധീകരിച്ച പാനലിൽ ഉൾപ്പെട്ട ഉദ്യോഗാർഥികൾ ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും സഹിതം അതാത് ദിവസം രാവിലെ 10.30ന് പ്രിൻസിപ്പൽ മുമ്പാകെ ഇന്റർവ്യൂവിന് ഹാജരാകണം. ബന്ധപ്പെട്ട വിഷയങ്ങളിൽ നെറ്റ് യോഗ്യത ഉള്ളവരുടെ അഭാവത്തിൽ നെറ്റ് യോഗ്യത ഇല്ലാത്തവരേയും പരിഗണിക്കും. ഫോൺ: 04985 295440, 8304816712. ഇ മെയിൽ: govtcollegepnr@gmail.com.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/43542/vacancy-of-guest-lecturer-at-peringom-govt-college)