---
title: "കഞ്ചാവുമായി കൊട്ടിയൂർ സ്വദേശി പേരാവൂർ എക്‌സൈസിന്റെ പിടിയിൽ"
english_title: "Kottiyoor resident arrested"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/43545/kottiyoor-resident-arrested"
published_at: "2022-05-18T18:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6284eaafaaf70_Picsart_22-05-18_18-15-29-845.jpg"
keywords: []
---

# കഞ്ചാവുമായി കൊട്ടിയൂർ സ്വദേശി പേരാവൂർ എക്‌സൈസിന്റെ പിടിയിൽ

> **Lead Summary:** **കൊട്ടിയൂർ:** കഞ്ചാവുമായി കൊട്ടിയൂർ സ്വദേശി പേരാവൂർ എക്‌സൈസിന്റെ പിടിയിൽ.കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന്റെ ഭാഗമായി പേരാവൂർ എക്സൈസ് പാർട്ടി18-05-2020 തീയ്യതി ഉച്ച സമയത്ത് കേളകം കൊട്ടിയൂർ ഭാഗങ്ങളിൽ വച്ച് നടത്തിയ പരിശോധനയിൽ കൊട്ടിയൂരിൽ വെച്ച് 80 ഗ്രാം കഞ്ചാവ് കൈവശം വച്ച കുറ്റത്തിന് കൊട്ടിയൂർ സ്വദേശിയെ പിടികൂടി.

## Article Content

**കൊട്ടിയൂർ:** കഞ്ചാവുമായി കൊട്ടിയൂർ സ്വദേശി പേരാവൂർ എക്‌സൈസിന്റെ പിടിയിൽ.കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന്റെ ഭാഗമായി പേരാവൂർ എക്സൈസ് പാർട്ടി18-05-2020 തീയ്യതി ഉച്ച സമയത്ത് കേളകം കൊട്ടിയൂർ ഭാഗങ്ങളിൽ വച്ച് നടത്തിയ പരിശോധനയിൽ കൊട്ടിയൂരിൽ വെച്ച് 80 ഗ്രാം കഞ്ചാവ് കൈവശം വച്ച കുറ്റത്തിന് കൊട്ടിയൂർ സ്വദേശിയെ പിടികൂടി.

        എൻ.ഡി.പി. എസ്  ആക്ട് പ്രകാരം കേസെടുത്തു. നിരവധി എൻ.ഡി.പി. എസ് കേസുകളിൽ പ്രതിയായ കൊട്ടിയൂർ പാലുകാച്ചി സ്വദേശി തോട്ടവിളയിൽ കുട്ടപ്പൻ (വയസ്സ് 63/2022) എന്നയാളാണ് 80 ഗ്രാം കഞ്ചാവുമായി എക്സൈസിന്റെ പിടിയിലായത്.

പ്രതിയെ നാളെ കോടതി മുമ്പാകെ ഹാജരാക്കും എക്സൈസ് ഇൻസ്പക്ടർ എ. കെ വിജേഷിന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ പ്രിവന്റീവ് ഓഫീസർ എൻ പദ്മരാജൻ സിവിൽ എക്സൈസ് ഓഫീസർമാരായ വിജയൻ പി, സന്തോഷ് കൊമ്പ്രക്കണ്ടി, സുരേഷ് സി, എക്സൈസ് ഡ്രൈവർ ഉത്തമൻ മൂലയിൽ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/43545/kottiyoor-resident-arrested)