---
title: "സംസ്ഥാന വാഹന പ്രചരണ ജാഥയുടെ ജില്ലാതല സമാപനം ഇരിട്ടിയിൽ നടന്നു "
english_title: "The district level conclusion of the state vehicle propaganda march was held in Iritti"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/43560/the-district-level-conclusion-of-the-state-vehicle-propaganda-march-was-held-in-iritti"
published_at: "2022-05-18T19:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628501033381f_Picsart_22-05-18_19-42-48-460.jpg"
keywords: []
---

# സംസ്ഥാന വാഹന പ്രചരണ ജാഥയുടെ ജില്ലാതല സമാപനം ഇരിട്ടിയിൽ നടന്നു 

> **Lead Summary:** **ഇരിട്ടി: **വഴിയോര കച്ചവട സംരക്ഷണ നിയമം സംസ്ഥാനം മുഴുവൻ സമഗ്രമായി നടപ്പിലാക്കുക, അന്യായമായ ഒഴിപ്പിക്കൽ നടപടികൾ അവസാനിപ്പിക്കുക, വഴിയോര കച്ചവടക്കാർക്ക് ലൈസൻസ്സ് നൽക്കുക, വർഗ്ഗിയത ചെറുക്കുക.

## Article Content

**ഇരിട്ടി: **വഴിയോര കച്ചവട സംരക്ഷണ നിയമം സംസ്ഥാനം മുഴുവൻ സമഗ്രമായി നടപ്പിലാക്കുക, അന്യായമായ ഒഴിപ്പിക്കൽ നടപടികൾ അവസാനിപ്പിക്കുക, വഴിയോര കച്ചവടക്കാർക്ക് ലൈസൻസ്സ് നൽക്കുക, വർഗ്ഗിയത ചെറുക്കുക.

തുടങ്ങിയ മുദ്രാവാക്യ ങ്ങൾ ഉയർത്തി വഴിയോര കച്ചവട തൊഴിലാളി ഫെഡറേഷൻ നേതൃത്വത്തിൽ ജൂൺ 1 ന് നടത്തുന്ന രാജ്ഭവൻ മാർച്ചിൻ്റെ പ്രചരണാർത്ഥം നടത്തുന്ന സംസ്ഥാന വാഹന പ്രചരണ ജാഥയുടെ ജില്ലാതലാ സമാപനം ഇരിട്ടിയിൽ നടന്നു. സമാപന സമ്മേളനം  വി കെ ടി എഫ്     ജില്ലാ സെക്രട്ടറി അരക്കൻ ബാലൻ ഉത്ഘാടനം ചെയ്തു.പി.വിജയൻ അധ്യക്ഷനായിരുന്നു.

ജാഥലിഡറും യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറിയുമായ സ:ആർ.വി.ഇക്ബാൽ. വൈസ് ക്യാപ്റ്റൻ കെ.എസ്.പ്രദീപ് കുമാർ, ജാഥ മാനേജർ എം.ബഷിർ കുട്ടായി, വൈ.വൈ. മത്തായി, ഇ.എസ്.സത്യൻ, വി.ബി.ഷാജു, സുരേഷ് ബാബു .കെ .സി, കെ.ജെ അപ്പച്ചൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/43560/the-district-level-conclusion-of-the-state-vehicle-propaganda-march-was-held-in-iritti)