---
title: "കുളിക്കാനിറങ്ങിയ രണ്ട് കുട്ടികൾ കുളത്തിൽ മുങ്ങിമരിച്ചു"
english_title: "Two children who went to bathe drowned in the pool"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/43567/two-children-who-went-to-bathe-drowned-in-the-pool"
published_at: "2022-05-18T20:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62850b37d4a8a_IMG-20220518-WA0099.jpg"
keywords: []
---

# കുളിക്കാനിറങ്ങിയ രണ്ട് കുട്ടികൾ കുളത്തിൽ മുങ്ങിമരിച്ചു

> **Lead Summary:** **കാസര്‍കോട്: ** ചെര്‍ക്കപാറയില്‍ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികള്‍ കുളത്തില്‍ മുങ്ങി മരിച്ചു. ചെര്‍ക്കപ്പാറ സര്‍ക്കാര്‍ സ്‌കൂളിന് സമീപത്തെ കുളത്തിലാണ് കുട്ടികള്‍ അപകടത്തില്‍പ്പെട്ടത്. ദില്‍ജിത്ത്, നന്ദഗോപന്‍ എന്നിവരാണ് മരിച്ചത്.

## Article Content

**കാസര്‍കോട്: ** ചെര്‍ക്കപാറയില്‍ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികള്‍ കുളത്തില്‍ മുങ്ങി മരിച്ചു. ചെര്‍ക്കപ്പാറ സര്‍ക്കാര്‍ സ്‌കൂളിന് സമീപത്തെ കുളത്തിലാണ് കുട്ടികള്‍ അപകടത്തില്‍പ്പെട്ടത്. ദില്‍ജിത്ത്, നന്ദഗോപന്‍ എന്നിവരാണ് മരിച്ചത്.

വൈകീട്ട് അഞ്ച് മണിയോടെയാണ് അപകടമുണ്ടായത്. ആറ് പേരടങ്ങിയ സംഘം സ്‌കൂളിനടുത്തെ കുളത്തില്‍ കുളിക്കാനെത്തിയതായിരുന്നു.

കുളിക്കുന്നതിനിടെ കുളത്തിലെ ചെളിയില്‍ അപകടത്തില്‍പ്പെടുകയായിരുന്നു. സംഘത്തിലുണ്ടായ കുട്ടികള്‍ നാട്ടുകാരെ വിവരം അറിയിച്ചു. നാട്ടുകാര്‍ നടത്തിയ തിരച്ചിലില്‍ ദില്‍ജിത്തിന്റെ മൃതദേഹം ലഭിച്ചു. ചളിയില്‍ പൂണ്ടുപോയ നന്ദഗോപന്റെ മൃതദേഹം ഫയര്‍ഫോഴ്‌സ് എത്തി പുറത്തെടുക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/43567/two-children-who-went-to-bathe-drowned-in-the-pool)