---
title: "പ്രസവിച്ചയുടന്‍ കുഞ്ഞിനെ കൊന്ന് ചാലില്‍ തള്ളിയ സംഭവത്തില്‍ ബിരുദ വിദ്യാര്‍ഥിനി അറസ്റ്റിൽ"
english_title: "Graduate student arrested for killing baby "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/43571/graduate-student-arrested-for-killing-baby"
published_at: "2022-05-18T20:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62850ea126e68_IMG-20220518-WA0100.jpg"
keywords: []
---

# പ്രസവിച്ചയുടന്‍ കുഞ്ഞിനെ കൊന്ന് ചാലില്‍ തള്ളിയ സംഭവത്തില്‍ ബിരുദ വിദ്യാര്‍ഥിനി അറസ്റ്റിൽ

> **Lead Summary:** **തൃശൂര്‍: **പ്രസവിച്ചയുടന്‍ കുഞ്ഞിനെ കൊന്ന് ചാലില്‍ തള്ളിയ സംഭവത്തില്‍ ബിരുദ വിദ്യാര്‍ഥിനി അറസ്റ്റിലായി. ചാലക്കുടി മലക്കപ്പാറയിലാണ് സംഭവം. മലക്കപ്പാറ സ്വദേശിയായ യുവതിയാണ് അറസ്റ്റിലായത്. ആദിവാസി കോളനിയിലെ അവിവാഹിതയായ യുവതി കുഞ്ഞിന് ജന്മം നല്‍കുകയായിരുന്നു.

## Article Content

**തൃശൂര്‍: **പ്രസവിച്ചയുടന്‍ കുഞ്ഞിനെ കൊന്ന് ചാലില്‍ തള്ളിയ സംഭവത്തില്‍ ബിരുദ വിദ്യാര്‍ഥിനി അറസ്റ്റിലായി. ചാലക്കുടി മലക്കപ്പാറയിലാണ് സംഭവം. മലക്കപ്പാറ സ്വദേശിയായ യുവതിയാണ് അറസ്റ്റിലായത്. ആദിവാസി കോളനിയിലെ അവിവാഹിതയായ യുവതി കുഞ്ഞിന് ജന്മം നല്‍കുകയായിരുന്നു.

നവജാത ശിശുവിന്‍റെ മൃതദേഹം കോളനിക്ക് സമീപത്തെ തോട്ടില്‍ കണ്ടെത്തിയതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. ചൊവ്വാഴ്ച പകലാണ് യുവതി പ്രസവിച്ചത്. ഉച്ചയോടെയാണ് മൃതദേഹം കണ്ടെത്തിയത്. അമിത രക്തസ്രാവം ഉണ്ടായതിനെ തുടര്‍ന്ന് യുവതിയെ ചാലക്കുടിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ആശുപത്രിയിലെത്തിയാണ് യുവതിയുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയത്. ആശുപത്രിയില്‍ പൊലീസ് കാവലില്‍ ചികിത്സയില്‍ തുടരുകയാണ് യുവതി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/43571/graduate-student-arrested-for-killing-baby)