---
title: "ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ കീഴിൽ പ്രമുഖസ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് അഭിമുഖം നടത്തുന്നു"
english_title: "Interviews for vacancies in leading companies"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/43594/interviews-for-vacancies-in-leading-companies"
published_at: "2022-05-19T06:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6285974873f21_images (12).jpeg"
keywords: []
---

# ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ കീഴിൽ പ്രമുഖസ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് അഭിമുഖം നടത്തുന്നു

> **Lead Summary:** **കണ്ണൂർ** : ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ പ്രമുഖസ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് മെയ് 21ന് രാവിലെ 10 മുതല്‍ ഉച്ചക്ക് രണ്ട് മണി വരെ അഭിമുഖം നടത്തുന്നു.

## Article Content

**കണ്ണൂർ** : ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ പ്രമുഖസ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് മെയ് 21ന് രാവിലെ 10 മുതല്‍ ഉച്ചക്ക് രണ്ട് മണി വരെ അഭിമുഖം നടത്തുന്നു.

എംഇപി എഞ്ചിനീയര്‍, സിവില്‍ എഞ്ചിനീയര്‍, ഇന്റീരിയര്‍ ഡിസൈനര്‍, സൈറ്റ് എഞ്ചിനീയര്‍, ഡിടിപിസ്റ്റാഫ്, ഓഫീസ് അഡ്മിന്‍, ടെലികോളര്‍, ബിസിനസ് ഡെവലപ്‌മെന്റ് എക്‌സിക്യൂട്ടീവ്, ബിസിനസ് ഡെവലപ്‌മെന്റ് മാനേജര്‍ എന്നീ തസ്തികകളിലേക്കാണ് അഭിമുഖം.

യോഗ്യത: എസ്എസ്എല്‍സി, പ്ലസ്ടു/ഡിഗ്രി/പിജി/ഡിപ്ലോമ ഇലക്ട്രിക്കല്‍/മെക്കാനിക്കല്‍ (എംഇപി). താല്‍പര്യമുള്ള യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും 250 രൂപയും സഹിതം എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്ത് ഇന്റര്‍വ്യൂവിനു പങ്കെടുക്കാം. നിലവില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ഥികള്‍ക്കും രജിസ്‌ട്രേഷന്‍ സ്ലിപ് കൊണ്ടുവന്ന് പങ്കെടുക്കാവുന്നതാണ്. ഫോണ്‍ണ്‍: 0497 2707610, 6282942066.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/43594/interviews-for-vacancies-in-leading-companies)