---
title: "കണ്ണൂര്‍ ഫോറസ്റ്റ് ഓഫീസിലെ എം സി എഫ് ഉദ്ഘാടനം ചെയ്തു"
english_title: "MCF inaugurated at Kannur Forest Office"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/43595/mcf-inaugurated-at-kannur-forest-office"
published_at: "2022-05-19T06:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62859ab19a32e_images (44).jpeg"
keywords: []
---

# കണ്ണൂര്‍ ഫോറസ്റ്റ് ഓഫീസിലെ എം സി എഫ് ഉദ്ഘാടനം ചെയ്തു

> **Lead Summary:** **കണ്ണൂർ : **ഓഫീസ് സമുച്ചയങ്ങളില്‍ മെറ്റീരിയല്‍ കളക്ഷന്‍ സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി കണ്ണൂര്‍ ഫോറസ്റ്റ് ഓഫീസിനോടനുബന്ധിച്ച് ക്ലീന്‍ കേരളാ കമ്പനി നിര്‍മ്മിച്ച എം സി എഫിന്റെ ഉദ്ഘാടനം നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. സര്‍ക്കാര്‍ ഓഫീസുകളിലെ മാലിന്യ സംസ്‌കരണത്തിനുള്ള വികേന്ദ്രീകൃത സംവിധാനമാണ് സര്‍ക്കാര്‍ ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് പി പി ദിവ്യ പറഞ്ഞു.

## Article Content

**കണ്ണൂർ : **ഓഫീസ് സമുച്ചയങ്ങളില്‍ മെറ്റീരിയല്‍ കളക്ഷന്‍ സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി കണ്ണൂര്‍ ഫോറസ്റ്റ് ഓഫീസിനോടനുബന്ധിച്ച് ക്ലീന്‍ കേരളാ കമ്പനി നിര്‍മ്മിച്ച എം സി എഫിന്റെ ഉദ്ഘാടനം നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. സര്‍ക്കാര്‍ ഓഫീസുകളിലെ മാലിന്യ സംസ്‌കരണത്തിനുള്ള വികേന്ദ്രീകൃത സംവിധാനമാണ് സര്‍ക്കാര്‍ ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് പി പി ദിവ്യ പറഞ്ഞു.

റീ ബില്‍ഡ് കേരളയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിക്കുന്ന സംസ്ഥാനത്തെ മുപ്പത്തി രണ്ട് എം സി എഫുകളില്‍ ജില്ലയിലെ ആദ്യത്തെ എം സി എഫാണ് സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തിന്റെ ഭാഗമായി ഉദ്ഘാടനം ചെയ്തത്. ഇതോടൊപ്പം കണ്ണൂര്‍ സിവില്‍ സ്റ്റേഷനിലും സ്പെഷ്യല്‍ സബ് ജയിലിലും കണ്ണൂര്‍ മെഡിക്കല്‍ കോളേജിലും ഇത്തരത്തില്‍ എം സി എഫുകളുടെ പ്രവൃത്തി പുരോഗമിക്കുകയാണ്.

ചടങ്ങില്‍ ഉത്തര മേഖലാ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഡി കെ വിനോദ് കുമാര്‍ അധ്യക്ഷത വഹിച്ചു. അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് കെ കെ ദിവാകരന്‍, ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ കാര്‍ത്തിക്, തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടര്‍ ടി ജെ അരുണ്‍, ഹരിത കേരളം മിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ഇ കെ സോമശേഖരന്‍, ക്ലീന്‍ കേരളാ കമ്പനി ജില്ലാ മാനേജര്‍ ആശംസ് ഫിലിപ്പ്, നികുല്‍ മോഹന്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/43595/mcf-inaugurated-at-kannur-forest-office)