---
title: "സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും ; കണ്ണൂർ ജില്ലയിൽ ഓറഞ്ച് അലർട്ട്"
english_title: "Heavy rains will continue in the state today; Orange alert in Kannur district"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/43597/heavy-rains-will-continue-in-the-state-today-orange-alert-in-kannur-district"
published_at: "2022-05-19T06:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62859cb654a6c_images (45).jpeg"
keywords: []
---

# സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും ; കണ്ണൂർ ജില്ലയിൽ ഓറഞ്ച് അലർട്ട്

> **Lead Summary:** **തിരുവനന്തപുരം**: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും. ഒരു ജില്ലയിലും റെഡ് അലര്‍ട്ട് ഇല്ല. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.

## Article Content

**തിരുവനന്തപുരം**: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും. ഒരു ജില്ലയിലും റെഡ് അലര്‍ട്ട് ഇല്ല. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.

തിരുവനന്തപുരം, കൊല്ലം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്.

മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാദ്ധ്യതയുണ്ട്. വടക്കന്‍ തമിഴ്നാടിന് മുകളിലും സമീപപ്രദേശങ്ങളിലും ചക്രവാതച്ചുഴി നിലനില്‍ക്കുന്നു. കേരളത്തില്‍ നാളെയും കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മേയ് 21 വരെ കടല്‍ പ്രക്ഷുബ്ധമാവാന്‍ സാദ്ധ്യതയുള്ളതിനാല്‍ തീരദേശങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കണം. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/43597/heavy-rains-will-continue-in-the-state-today-orange-alert-in-kannur-district)