---
title: "ജില്ലാതല വായനാമത്സരം, സര്‍ഗ്ഗോത്സവം മെയ് 20ന്"
english_title: "District level reading competition and Sargotsavam on May 20"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/43603/district-level-reading-competition-and-sargotsavam-on-may-20"
published_at: "2022-05-19T07:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6285a6ffa783a_images (47).jpeg"
keywords: []
---

# ജില്ലാതല വായനാമത്സരം, സര്‍ഗ്ഗോത്സവം മെയ് 20ന്

> **Lead Summary:** **കണ്ണൂർ: **ജില്ലാ ലൈബ്രറി കൗണ്‍സില്‍ സംഘടിപ്പിക്കുന്ന വായനാമത്സരവും സര്‍ഗ്ഗോത്സവും കണ്ണൂര്‍ ടീച്ചര്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ മെയ് 20ന് രാവിലെ 9.30 ന് തുടങ്ങും. അഞ്ച് താലുക്കുകളില്‍ നടന്ന മത്സരത്തില്‍ വിജയിച്ച യു പി, ഹൈസ്‌ക്കൂള്‍ വിഭാഗത്തിലെ കുട്ടികളാണ് സര്‍ഗ്ഗോത്സവത്തില്‍ പങ്കെടുക്കുക. ഉപന്യാസം, പെന്‍സില്‍ ഡ്രോയിങ്ങ്, ആസ്വാദനകുറിപ്പ് തയ്യാറാക്കല്‍, കഥാപാത്രനിരുപണം, കാര്‍ട്ടൂണ്‍ രചന, കഥാരചന, കവിതാരചന എന്നിവയാണ് മത്സര ഇനങ്ങള്‍. എല്ലാ മത്സരങ്ങളും ഒന്നര മണിക്കൂര്‍ ആയിരിക്കും. തത്സമയം നല്‍കൂന്ന വിഷയാടിസ്ഥാനത്തിലാണ് മത്സരം .

## Article Content

**കണ്ണൂർ: **ജില്ലാ ലൈബ്രറി കൗണ്‍സില്‍ സംഘടിപ്പിക്കുന്ന വായനാമത്സരവും സര്‍ഗ്ഗോത്സവും കണ്ണൂര്‍ ടീച്ചര്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ മെയ് 20ന് രാവിലെ 9.30 ന് തുടങ്ങും. അഞ്ച് താലുക്കുകളില്‍ നടന്ന മത്സരത്തില്‍ വിജയിച്ച യു പി, ഹൈസ്‌ക്കൂള്‍ വിഭാഗത്തിലെ കുട്ടികളാണ് സര്‍ഗ്ഗോത്സവത്തില്‍ പങ്കെടുക്കുക. ഉപന്യാസം, പെന്‍സില്‍ ഡ്രോയിങ്ങ്, ആസ്വാദനകുറിപ്പ് തയ്യാറാക്കല്‍, കഥാപാത്രനിരുപണം, കാര്‍ട്ടൂണ്‍ രചന, കഥാരചന, കവിതാരചന എന്നിവയാണ് മത്സര ഇനങ്ങള്‍. എല്ലാ മത്സരങ്ങളും ഒന്നര മണിക്കൂര്‍ ആയിരിക്കും. തത്സമയം നല്‍കൂന്ന വിഷയാടിസ്ഥാനത്തിലാണ് മത്സരം .

വായനാമത്സരത്തിന് ഹൈസ്‌കൂള്‍ വിഭാഗം രാവിലെ 9.30നും മുതിര്‍ന്നവര്‍ ഉച്ചക്ക് 1.30നും മത്സരകേന്ദ്രത്തില്‍ എത്തണം. സാഹിത്യപ്രവര്‍ത്തക സഹകരണസംഘം ഡയറക്ടര്‍ എം കെ മനോഹരന്‍ സര്‍ഗ്ഗോത്സവം ഉദ്ഘാടനം ചെയ്യും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/43603/district-level-reading-competition-and-sargotsavam-on-may-20)