---
title: "റെയില്‍പ്പാത ഇരട്ടിപ്പിക്കല്‍ ; പരശുറാം എക്സ്പ്രസും ജനശതാബ്ദിയും കൂടി ഇന്ന് മുതല്‍ റദ്ദാക്കി"
english_title: "Parasuram Express and Janashatabdi will also be canceled from today"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/43607/parasuram-express-and-janashatabdi-will-also-be-canceled-from-today"
published_at: "2022-05-19T07:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6285aaff17e6a_images (49).jpeg"
keywords: []
---

# റെയില്‍പ്പാത ഇരട്ടിപ്പിക്കല്‍ ; പരശുറാം എക്സ്പ്രസും ജനശതാബ്ദിയും കൂടി ഇന്ന് മുതല്‍ റദ്ദാക്കി

> **Lead Summary:** **കോട്ടയം**: കോട്ടയം ചിങ്ങവനം റെയില്‍പ്പാത ഇരട്ടിപ്പിക്കല്‍ ജോലികള്‍ക്കായി മലബാറിലെ ട്രെയിനുകള്‍ റദ്ദാക്കിയതോടെ യാത്രക്കാ‍ര്‍ ദുരിതത്തില്‍.പരശുറാം എക്സ്പ്രസും ജനശതാബ്ദിയും കൂടി ഇന്ന് മുതല്‍ റദ്ദാക്കി.

## Article Content

**കോട്ടയം**: കോട്ടയം ചിങ്ങവനം റെയില്‍പ്പാത ഇരട്ടിപ്പിക്കല്‍ ജോലികള്‍ക്കായി മലബാറിലെ ട്രെയിനുകള്‍ റദ്ദാക്കിയതോടെ യാത്രക്കാ‍ര്‍ ദുരിതത്തില്‍.പരശുറാം എക്സ്പ്രസും ജനശതാബ്ദിയും കൂടി ഇന്ന് മുതല്‍ റദ്ദാക്കി.

റെയില്‍പ്പാത ഇരട്ടിപ്പിക്കുന്നതിന്റെ പേരില്‍ ഇത്രയും ട്രെയിനുകള്‍ പൂര്‍ണമായും റദ്ദാക്കേണ്ടതിന്റെ ആവശ്യമെന്തെന്നാണ് യാത്രക്കാരുടെ ചോദ്യം. ഷൊര്‍ണൂര്‍ വരെയെങ്കിലും ട്രെയിന്‍ ഓടിക്കണം എന്നാണ് യാത്രക്കാരുടെ ആവശ്യം. മംഗളൂരുവില്‍ നിന്ന് നാഗര്‍കോവിലേക്ക് പോവുന്ന പരശുറാം എക്സ്പ്രസ് നാളെ മുതല്‍ 28 വരെയും നാഗര്‍കോവില്‍ മംഗളൂരു പരശുറാം മറ്റന്നാള്‍ മുതല്‍ 29 വരെയുമാണ് റദ്ദാക്കിയത്.

കണ്ണൂര്‍, തിരുവനന്തപുരം ജനശതാബ്ദി, തിരുവനന്തപുരം വേണാട് എക്സ്പ്രസ് തുടങ്ങിയവയും ററദ്ദാക്കിയിരുന്നു. ഷൊര്‍ണൂരിനും മംഗളൂരുവിനും ഇടയില്‍ പരശുറാം എക്സ്പ്രസും കണ്ണൂ‍ര്‍ എറണാകുളം റൂട്ടില്‍ മാത്രമായി ജനശതാബ്ദിയും ഓടിച്ച്‌ ട്രെയിന്‍ ക്രമീകരണം വേണമെന്നും യാത്രക്കാര്‍ ആവശ്യപ്പെടുന്നു. പൂര്‍ണമായും റദ്ദാക്കിയിരുന്ന സെക്കന്തരാബാദ് തിരുവനന്തപുരം ശബരി എക്സ്പ്രസ് ഷൊര്‍ണൂര്‍ വരെ ഓടിക്കാന്‍ റെയില്‍വേ തീരുമാനിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/43607/parasuram-express-and-janashatabdi-will-also-be-canceled-from-today)