---
title: "മുഖ്യമന്ത്രി പിണറായി വിജയനെതിരായ വിവാദ പരാമര്‍ശത്തില്‍ കെ സുധാകരനെതിരെ കേസെടുത്തു"
english_title: "A case has been registered against K Sudhakaran for making controversial remarks against Chief Minister Pinarayi Vijayan"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/43610/a-case-has-been-registered-against-k-sudhakaran-for-making-controversial-remarks-against-chief-minister-pinarayi-vijayan"
published_at: "2022-05-19T08:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6285b0f3a0fad_images (50).jpeg"
keywords: []
---

# മുഖ്യമന്ത്രി പിണറായി വിജയനെതിരായ വിവാദ പരാമര്‍ശത്തില്‍ കെ സുധാകരനെതിരെ കേസെടുത്തു

> **Lead Summary:** **കൊച്ചി**: മുഖ്യമന്ത്രി പിണറായി വിജയനെതിരായ വിവാദ പരാമര്‍ശത്തില്‍ കെ പി സി സി അദ്ധ്യക്ഷന്‍ കെ സുധാകരനെതിരെ കേസെടുത്തു.

## Article Content

**കൊച്ചി**: മുഖ്യമന്ത്രി പിണറായി വിജയനെതിരായ വിവാദ പരാമര്‍ശത്തില്‍ കെ പി സി സി അദ്ധ്യക്ഷന്‍ കെ സുധാകരനെതിരെ കേസെടുത്തു.

ഐ പി സി 153 വകുപ്പ് പ്രകാരം വിദ്വേഷ പ്രസംഗത്തിനാണ് പാലാരിവട്ടം പൊലീസ് കേസെടുത്തത്. ഡി വൈ എഫ് ഐ പ്രാദേശിക നേതാവിന്റെ പരാതിയിലാണ് നടപടി.

പരാതി നല്‍കിയ ഡി വൈ എഫ് ഐ നേതാവിന്റെ വിശദമായ മൊഴി രേഖപ്പെടുത്തിയതിന് പിന്നാലെയാണ് പൊലീസ് കേസെടുത്തത്. ഒരു നിയോജക മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിന് ചങ്ങലപൊട്ടിച്ചുവന്ന നായയെപ്പോലെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇറങ്ങിനടക്കുകയാണെന്നായിരുന്നു കെ സുധാകരന്റെ വിവാദ പരാമര്‍ശം.

പരാമര്‍ശം വിവാദമായതിന് പിന്നാലെ പിണറായി വിജയനെ താന്‍ പട്ടിയെന്ന് വിളിച്ചിട്ടില്ലെന്നും അത് മലബാറിലെ സാധാരണ പ്രയോഗം മാത്രമാണെന്നും കെ സുധാകരന്‍ പ്രതികരിച്ചിരുന്നു. പരാമര്‍ശത്തില്‍ മുഖ്യമന്ത്രിക്ക് ബുദ്ധിമുട്ട് തോന്നിയെങ്കില്‍ പിന്‍വലിക്കുന്നുവെന്നും അദ്ദേഹം ഇന്നലെ പറഞ്ഞിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/43610/a-case-has-been-registered-against-k-sudhakaran-for-making-controversial-remarks-against-chief-minister-pinarayi-vijayan)