---
title: "നാടിന്റെ സമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള ശ്രമങ്ങളെ കനത്ത ജാഗ്രതയോടെ നേരിടണം; മുഖ്യമന്ത്രി പിണറായി വിജയന്‍"
english_title: "Attempts to disrupt the peaceful atmosphere of the country must be met with extreme caution; Chief Minister Pinarayi Vijayan."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/43612/attempts-to-disrupt-the-peaceful-atmosphere-of-the-country-must-be-met-with-extreme-caution-chief-minister-pinarayi-vijayan"
published_at: "2022-05-19T08:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6285b5cb601fb_images (51).jpeg"
keywords: []
---

# നാടിന്റെ സമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള ശ്രമങ്ങളെ കനത്ത ജാഗ്രതയോടെ നേരിടണം; മുഖ്യമന്ത്രി പിണറായി വിജയന്‍

> **Lead Summary:** **തൃശ്ശൂർ : **നാടിന്റെ സമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള ശ്രമങ്ങളെ കനത്ത ജാഗ്രതയോടെ നേരിടണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

## Article Content

**തൃശ്ശൂർ : **നാടിന്റെ സമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള ശ്രമങ്ങളെ കനത്ത ജാഗ്രതയോടെ നേരിടണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

കേരള പോലീസ് അക്കാദമിയില്‍ പുതുതായി പണി കഴിപ്പിച്ച പോലീസ് ഗവേഷണ കേന്ദ്രത്തിന്റെയും, ആധുനിക ഫിസിക്കല്‍ ട്രെയിനിംഗ് നേഴ്സറിയുടെയും ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ജനങ്ങളുടെ സ്വൈര ജീവിതത്തിന് വിഘാതമായ ഒന്നും ഇവിടെ സംഭവിയ്ക്കാതിരിക്കാന്‍ പോലീസ് ജാഗരൂകരാകണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നാടിന്‍്റെ സമാധാന അന്തരീക്ഷം തകര്‍ക്കാര്‍ ചിലര്‍ ശ്രമിക്കുന്നുണ്ടെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയത്.

ഇത് പോലീസ് സേനയിലുള്ളവര്‍ തിരിച്ചറിയണമെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. കുറ്റകൃത്യവുമായി ബന്ധപ്പെട്ട ശാസ്ത്രീയ അപഗ്രഥനവും, വിലയിരുത്തലും നടത്തുന്ന ഗവേഷണ കേന്ദ്രം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആധുനിക സൗകര്യങ്ങളോടെ 40 ലക്ഷം ചിലവഴിച്ച്‌ കോസ്റ്റ്ഫോര്‍ഡ് പണി കഴിച്ച കെട്ടിടമാണിത് ഗവേഷണ കേന്ദ്രത്തിനായി നിര്‍മ്മിച്ചത്. ശാരീരിക ക്ഷമതയും, കായിക ക്ഷമതയും വര്‍ധിപ്പിക്കുക ലക്ഷ്യമാക്കി കേരള പോലീസ് അക്കാദമിയില്‍ നിര്‍മ്മിച്ച ഫിസിക്കല്‍ ട്രെയിനിംഗ് നേഴ്സറിയും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/43612/attempts-to-disrupt-the-peaceful-atmosphere-of-the-country-must-be-met-with-extreme-caution-chief-minister-pinarayi-vijayan)