---
title: "തൃക്കാക്കരയിൽ കോൺഗ്രസ് വിറച്ചു പോയെന്ന് ഇപി ജയരാജൻ"
english_title: "EP Jayarajan says Congress is shaken in Thrikkakara"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/43673/ep-jayarajan-says-congress-is-shaken-in-thrikkakara"
published_at: "2022-05-19T13:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6285f47aafbca_Screenshot_20220519_131015.jpg"
keywords: []
---

# തൃക്കാക്കരയിൽ കോൺഗ്രസ് വിറച്ചു പോയെന്ന് ഇപി ജയരാജൻ

> **Lead Summary:** കൊച്ചി: തൃക്കാക്കരയിൽ എൽഡിഎഫ് സ്ഥാനാർത്ഥി വന്നതിനു പിന്നാലെ കോൺഗ്രസ് വിറച്ചു പോയെന്ന് ഇപി ജയരാജൻ. തെരഞ്ഞെടുപ്പിൽ സംഘർഷം ഉണ്ടാക്കി ജയിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്.

## Article Content

കൊച്ചി: തൃക്കാക്കരയിൽ എൽഡിഎഫ് സ്ഥാനാർത്ഥി വന്നതിനു പിന്നാലെ കോൺഗ്രസ് വിറച്ചു പോയെന്ന് ഇപി ജയരാജൻ. തെരഞ്ഞെടുപ്പിൽ സംഘർഷം ഉണ്ടാക്കി ജയിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്.

ആം ആദ്മിക്ക് മുന്നിൽ കോൺഗ്രസ് സഹായം അഭ്യർത്ഥിച്ച് നിൽക്കുകയാണ്. സുധാകരന്റെ പ്രതികരണത്തിൽ എഐസിസി എന്ത് നിലപാടെടുക്കുമന്നും ഇപി ജയരാജൻ ചോദിച്ചു. ആരെയും എന്തും പറയാൻ എന്ന പോലെയായി. എന്തും പറയാനുള്ള അധികാരമാണോ ഉദയ്പൂർ ശിബിരം നൽകിയത്?

മുഖ്യമന്ത്രിയെ ആക്ഷേപിക്കുന്നത് കേരളത്തിനെ ആക്ഷേപിക്കുന്നതിന് തുല്യമാണ്. നിയമത്തെ വെല്ലുവിളിക്കാൻ സുധാകരനെ അനുവദിക്കില്ല. നീതിന്യായ വ്യവസ്ഥയെ അടിസ്ഥാനപ്പെടുത്തി ഗവ. നടപടി സ്വീകരിക്കും. ആം ആദ്മി മുന്നിൽ കോൺഗ്രസ് സഹായം അഭ്യർത്ഥിച്ച് നിൽക്കുകയാണെന്നും ഇപി ജയരാജൻ പറഞ്ഞു.

തിരഞ്ഞെടുപ്പിൽ സംഘർഷം ഉണ്ടാക്കി ജയിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. തൃപ്പൂണിത്തറയിൽ കോൺഗ്രസ് ബി ജെ പിയ്ക്ക് വോട്ട് മറിച്ചുവെന്നും അദ്ദേഹം ആരോപിച്ചു. കോൺഗ്രസിനെ ജനങ്ങൾക്ക് വിശ്വസിക്കാൻ കഴിയില്ല. തൃക്കാക്കരയിൽ ട്വന്റി 20 നിലപാട് വ്യക്തമാക്കട്ടെയെന്നും വോട്ട് ആരുടെയും പോക്കറ്റിലല്ലെന്നും ഇപി ജയരാജൻ വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/43673/ep-jayarajan-says-congress-is-shaken-in-thrikkakara)