---
title: "കെഎസ്ആര്‍ടിസി ശമ്പള വിതരണം നാളെ"
english_title: "KSRTC pay distribution tomorrow"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/43683/ksrtc-pay-distribution-tomorrow"
published_at: "2022-05-19T13:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6286017a1125e_Screenshot_20220519-140509.png"
keywords: []
---

# കെഎസ്ആര്‍ടിസി ശമ്പള വിതരണം നാളെ

> **Lead Summary:**  കെഎസ്ആര്‍ടിസി ശമ്പള വിതരണം ഉടന്‍ നടത്തുമെന്ന് മന്ത്രി ആന്റണി രാജു. ധനമന്ത്രി കേരളത്തില്‍ നാളെ എത്തിയ ഉടനെ ശമ്പള വിതരണം ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.

## Article Content

 കെഎസ്ആര്‍ടിസി ശമ്പള വിതരണം ഉടന്‍ നടത്തുമെന്ന് മന്ത്രി ആന്റണി രാജു. ധനമന്ത്രി കേരളത്തില്‍ നാളെ എത്തിയ ഉടനെ ശമ്പള വിതരണം ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.

മാനേജ്മെന്റിന് സമാഹരിക്കാന്‍ കഴിയുന്ന തുക ഇന്നും നാളെയുമായി സമാഹരിക്കും. കുറവ് വരുന്ന തുക നാളെ തന്നെ ധനവകുപ്പ് അനുവദിക്കും എന്നാണ് പ്രതീക്ഷയെന്ന് മന്ത്രി പറഞ്ഞു.

കേരളത്തിലെ സാധാരണ ജനങ്ങള്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന സംവിധാനം ആണ് കെഎസ്ആര്‍ടിസി. അതുകൊണ്ട് തന്നെ ഈ സ്ഥാപനത്തെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം സര്‍ക്കാരിനുണ്ടെന്നും മന്ത്രി പറഞ്ഞു. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/43683/ksrtc-pay-distribution-tomorrow)