---
title: "അരക്കോടി വിലവരുന്ന ഹാഷിഷ് ഓയിലുമായി 52കാരൻ പിടിയിൽ "
english_title: "52-year-old man with hashish oil worth half a crore"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/43687/52-year-old-man-with-hashish-oil-worth-half-a-crore"
published_at: "2022-05-19T14:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62860387879a7_Screenshot_20220519-141026.png"
keywords: []
---

# അരക്കോടി വിലവരുന്ന ഹാഷിഷ് ഓയിലുമായി 52കാരൻ പിടിയിൽ 

> **Lead Summary:** **മലപ്പുറം**: 50 ലക്ഷം രൂപ വിലവരുന്ന ഒരു കിലോയോളം ഹാഷിഷ് ഓയിലുമായി 52കാരനെ പാണ്ടിക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. കാളികാവ് അമ്പലക്കടവ് സ്വദേശി കൊടിഞ്ഞിപ്പള്ളിക്കല്‍ കോയ തങ്ങള്‍ ആണ് അറസ്റ്റിലായത്.

## Article Content

**മലപ്പുറം**: 50 ലക്ഷം രൂപ വിലവരുന്ന ഒരു കിലോയോളം ഹാഷിഷ് ഓയിലുമായി 52കാരനെ പാണ്ടിക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. കാളികാവ് അമ്പലക്കടവ് സ്വദേശി കൊടിഞ്ഞിപ്പള്ളിക്കല്‍ കോയ തങ്ങള്‍ ആണ് അറസ്റ്റിലായത്.

രഹസ്യവിവരത്തെ തുടര്‍ന്ന് മേലാറ്റൂര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ എസ് ഷാരോണിന്റെ നേതൃത്വത്തില്‍ പാണ്ടിക്കാട് എസ് ഐ അരവിന്ദന്‍ ഉള്‍പ്പെട്ട സംഘം നടത്തിയ പരിശോധനയിലാണ് കഴിഞ്ഞ ദിവസം പെരുവക്കാട് വെച്ച് ഇയാള്‍ പിടിയിലായത്.

കരുവാരകുണ്ട് പുത്തനഴിയില്‍ വാടകക്ക് താമസിച്ചുവരുന്ന പ്രതി ഉള്‍നാടുകളിലെ ചെറുകിട കച്ചവടക്കാര്‍ക്ക് ഹാശിഷ് ഓയില്‍ എത്തിച്ച് നല്‍കുന്നയാളാണെന്ന് പൊലീസ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/43687/52-year-old-man-with-hashish-oil-worth-half-a-crore)