---
title: "പാലക്കാട് രണ്ട് പോലീസുകാരുടെ മരണം: ഷോക്കേറ്റിട്ടെന്ന് പ്രാഥമിക നിഗമനം"
english_title: "Palakkad: The death of two policemen has come as a shock"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/43697/palakkad-the-death-of-two-policemen-has-come-as-a-shock"
published_at: "2022-05-19T14:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62861197a2a77_Screenshot_20220519_144323.jpg"
keywords: []
---

# പാലക്കാട് രണ്ട് പോലീസുകാരുടെ മരണം: ഷോക്കേറ്റിട്ടെന്ന് പ്രാഥമിക നിഗമനം

> **Lead Summary:** പാലക്കാട്: മുട്ടിക്കുളങ്ങരയിൽ രണ്ട് പോലീസുകാരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഇരുവരും മരിച്ചത് ഷോക്കേറ്റിട്ടാണെന്നാണ് പ്രാഥമിക വിവരം. മൃതദേഹങ്ങൾ പൊള്ളലേറ്റ നിലയിലാണ്.

## Article Content

പാലക്കാട്: മുട്ടിക്കുളങ്ങരയിൽ രണ്ട് പോലീസുകാരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഇരുവരും മരിച്ചത് ഷോക്കേറ്റിട്ടാണെന്നാണ് പ്രാഥമിക വിവരം. മൃതദേഹങ്ങൾ പൊള്ളലേറ്റ നിലയിലാണ്.

മുട്ടിക്കുളങ്ങര പോലീസ് ക്യാമ്പിലെ അശോകൻ, മോഹൻദാസ് എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.ഇരുവരെയും കഴിഞ്ഞ ദിവസം രാത്രി മുതൽ കാണാതായിരുന്നു.

ഇതിൽ അന്വേഷണം നടക്കുന്നതിനിടെയാണ് പോലീസ് ക്യാമ്പിന് പിന്നിലുള്ള വയലിൽ രണ്ട് പേരെയും മരിച്ച നിലയിൽ കണ്ടത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ജില്ലാ പോലീസ് മേധാവി ഉൾപ്പെടെയുള്ളവർ സ്ഥലത്ത് എത്തി പരിശോധന നടത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/43697/palakkad-the-death-of-two-policemen-has-come-as-a-shock)