കേരളത്തിലെ ഏറ്റവും വലിയ ഹൈഡ്രോപോണിക്സ് ഫാം പ്രൊജക്റ്റിന് വയനാട്ടിൽ തുടക്കമായി

കേരളത്തിലെ ഏറ്റവും വലിയ ഹൈഡ്രോപോണിക്സ് ഫാം പ്രൊജക്റ്റിന് വയനാട്ടിൽ തുടക്കമായി
May 19, 2022 04:20 PM | By Sheeba G Nair

കൽപ്പറ്റ: കേരളത്തിലെ ഏറ്റവും വലിയ ഹൈഡ്രോപോണിക്സ് ഫാം പ്രൊജക്റ്റിന് കൽപ്പറ്റ, കൊട്ടാരപ്പടിയിൽ തുടക്കമായി. മലങ്കര ക്രെഡിറ്റ് സൊസൈറ്റിയുടെ ബ്രാൻഡ് അംബാസിഡറായ ഡോ. ബോബി ചെമ്മണൂരിന്റെ കൽപ്പറ്റയിലെ രണ്ടര ഏക്കർ ഭൂമിയിൽ രണ്ടരക്കോടിയോളം രൂപ മുടക്കിയാണ് മണ്ണില്ലാത്ത കൃഷിരീതിയായ ഹൈഡ്രോപോണിക്സ് മാതൃക ആരംഭിക്കുന്നത്.

കൽപ്പറ്റയിലെ ഫാം യൂണിറ്റിൽ വച്ച് നടന്ന ചടങ്ങിൽ മുനിസിപ്പൽ ചെയർമാൻ കേയാംതൊടി മുജീബ് ഉദ്ഘാടനം നിർവ്വഹിച്ചു. കേന്ദ്ര ഗ്രാമീൺ പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടർ മറിയാമ്മ പിയുസ് സ്വാഗതം പറഞ്ഞ ചടങ്ങിൽ ആദ്യ തൈനടൽ വാർഡ് മെമ്പറും വിദ്യാഭ്യാസകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ സി കെ ശിവരാമൻ നിർവ്വഹിച്ചു.

മലങ്കര ക്രെഡിറ്റ് സൊസൈറ്റി ചെയർമാനും മാനേജിങ് ഡയറക്ടറുമായ ജിസ്സോ ബേബി മുഖ്യപ്രഭാഷണവും ചീഫ് ജനറൽ മാനേജർ പൗസൺ വർഗീസ് നന്ദിയും പറഞ്ഞു.അയ്യായിരത്തോളം ചതുരശ്ര മീറ്ററോളം ഉള്ള ഫാമിൽ ഏറ്റവും പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് കൃഷി നടത്തുന്നത്. സഹകരണ മേഖലയിൽ ഇതാദ്യമായാണ് ഹൈഡ്രോപോണിക്സ് ഫാം പ്രോജക്ട് നടത്തുന്നതെന്ന പ്രത്യേകതയും ഈ പ്രോജക്ടിനുണ്ട്.

വർഷത്തിൽ നാലുതവണ വിളവെടുക്കാൻ സാധിക്കുന്ന രീതിയായതിനാൽതന്നെ ഉയർന്ന ഉൽപാദനമാണ് പ്രതീക്ഷിക്കുന്നതെന്നും 30 ശതമാനം ലാഭം ഉണ്ടാകുമെന്നും അധികൃതർ പറഞ്ഞു. ഗാർഹിക കൃഷി ഗവേഷണ കേന്ദ്രം കൂടി ഇതിനോടനുബന്ധിച്ച് പ്രവർത്തിക്കുന്നുണ്ട്.

The largest hydroponics farm project in Kerala has started in Wayanad

Next TV

Related Stories
പ്രവാസികൾക്ക് റേഡിയോ കേരളത്തിൻ്റെ ലോക്സഭ ഗ്യാലപ് പോൾ

Apr 24, 2024 01:28 AM

പ്രവാസികൾക്ക് റേഡിയോ കേരളത്തിൻ്റെ ലോക്സഭ ഗ്യാലപ് പോൾ

പ്രവാസികൾക്ക് റേഡിയോ കേരളത്തിൻ്റെ ലോക്സഭ ഗ്യാലപ്...

Read More >>
സേനകൾ ജില്ലയിൽ എത്തി; ജില്ലയിൽ സുരക്ഷ കടുക്കും

Apr 24, 2024 01:14 AM

സേനകൾ ജില്ലയിൽ എത്തി; ജില്ലയിൽ സുരക്ഷ കടുക്കും

സേനകൾ ജില്ലയിൽ എത്തി; ജില്ലയിൽ സുരക്ഷ...

Read More >>
റെയിൽവേ സ്‌റ്റേഷനുകളിൽ കൂടുതൽ ശുദ്ധജല കൂളറുകൾ

Apr 24, 2024 01:11 AM

റെയിൽവേ സ്‌റ്റേഷനുകളിൽ കൂടുതൽ ശുദ്ധജല കൂളറുകൾ

റെയിൽവേ സ്‌റ്റേഷനുകളിൽ കൂടുതൽ ശുദ്ധജല...

Read More >>
ആരോഗ്യ ഇൻഷുറൻസ് പോളിസി ഇനി ഏത് പ്രായത്തിൽ ഉള്ളവർക്കും

Apr 24, 2024 01:09 AM

ആരോഗ്യ ഇൻഷുറൻസ് പോളിസി ഇനി ഏത് പ്രായത്തിൽ ഉള്ളവർക്കും

ആരോഗ്യ ഇൻഷുറൻസ് പോളിസി ഇനി ഏത് പ്രായത്തിൽ...

Read More >>
മട്ടന്നൂരിൽ  ഉഗ്ര ശേഷിയുള്ള സ്റ്റീൽ ബോംബുകൾ കണ്ടെത്തി

Apr 24, 2024 01:05 AM

മട്ടന്നൂരിൽ ഉഗ്ര ശേഷിയുള്ള സ്റ്റീൽ ബോംബുകൾ കണ്ടെത്തി

മട്ടന്നൂരിൽ ഉഗ്ര ശേഷിയുള്ള സ്റ്റീൽ ബോംബുകൾ കണ്ടെത്തി Iritty Samachar-April 23, 2024   മട്ടന്നൂർ കോളാരിയിൽ ഉഗ്ര ശേഷിയുള്ള സ്റ്റീൽ ബോംബുകൾ...

Read More >>
യുഡിഎഫ് കുടുംബയോഗം ഇരിട്ടിയിൽ കെ ടി ഹൗസിൽ നടന്നു

Apr 23, 2024 10:24 PM

യുഡിഎഫ് കുടുംബയോഗം ഇരിട്ടിയിൽ കെ ടി ഹൗസിൽ നടന്നു

യുഡിഎഫ് കുടുംബയോഗം ഇരിട്ടിയിൽ കെ ടി ഹൗസിൽ...

Read More >>
News Roundup