---
title: "നിയമ സാക്ഷരതാ ക്ലാസ്സും എസ്.എസ്.എൽ.സി, പ്ലസ് ടു. വിദ്യാർത്ഥികൾക്കുള്ള ആദരവും സംഘടിപ്പിച്ചു"
english_title: "Sslc plus two anumothanam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/4372/sslc-plus-two-anumothanam"
published_at: "2021-10-10T08:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6162518133476_Screenshot_2021-10-10-08-05-20-65_7352322957d4404136654ef4adb64504.jpg"
keywords: []
---

# നിയമ സാക്ഷരതാ ക്ലാസ്സും എസ്.എസ്.എൽ.സി, പ്ലസ് ടു. വിദ്യാർത്ഥികൾക്കുള്ള ആദരവും സംഘടിപ്പിച്ചു

> **Lead Summary:** ചൊക്ലി: ചൊക്ലി ഗ്രാമ പഞ്ചായത്ത് ആറാം വാർഡിൽ എം.ടി.എം. വാഫി കോളജ് അങ്കണത്തിൽ വച്ച് നിയമസാക്ഷരതാ ക്ലാസ്സും ആദരവും സംഘടിപ്പിച്ചു.

## Article Content

ചൊക്ലി: ചൊക്ലി ഗ്രാമ പഞ്ചായത്ത് ആറാം വാർഡിൽ എം.ടി.എം. വാഫി കോളജ് അങ്കണത്തിൽ വച്ച് നിയമസാക്ഷരതാ ക്ലാസ്സും ആദരവും സംഘടിപ്പിച്ചു.

ആറാം വാർഡിലെ എസ്.എസ്.എൽ.സി, പ്ലസ് ടു .പരീക്ഷകളിൽ മുഴുവൻ എ.പ്ലസ് നേടിയ വിദ്യാർത്ഥികളെ ചടങ്ങിൽ വച്ച് ഉപഹാരം നൽകി ആദരിച്ചു.

എ. രാഘവൻ അനുമോദന ചടങ്ങിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു.വാർഡ് മെമ്പർ എ. ഉഷ അധ്യക്ഷത വഹിച്ചു.

അഡ്വ. ഷബീർ നിയമസാക്ഷരതാ ക്ലാസ്സിന് നേതൃത്വം നൽകി. പി. ഭാസ്കരൻ ,ശ്രീനില ,ഫൈസൽ, ശ്രീശൻ, ചന്ദ്രി എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/4372/sslc-plus-two-anumothanam)