---
title: "കെ എസ് ആർ ടി സിയിൽ ശമ്പളം കൊടുക്കാൻ മുഖ്യമന്ത്രി ഇടപെടുമെന്ന് പ്രതീക്ഷിക്കുന്നതായി ഗണേഷ് കുമാർ"
english_title: "Ganesh Kumar hopes that the Chief Minister will intervene to pay salaries in KSRTc"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/43721/ganesh-kumar-hopes-that-the-chief-minister-will-intervene-to-pay-salaries-in-ksrtc"
published_at: "2022-05-19T16:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628627a0098ec_Picsart_22-05-19_16-48-32-501.jpg"
keywords: []
---

# കെ എസ് ആർ ടി സിയിൽ ശമ്പളം കൊടുക്കാൻ മുഖ്യമന്ത്രി ഇടപെടുമെന്ന് പ്രതീക്ഷിക്കുന്നതായി ഗണേഷ് കുമാർ

> **Lead Summary:** കണ്ണൂർ : കെ എസ് ആർ ടി സിക്ക് ഒറ്റക്ക് ശമ്പളം കൊടുക്കാൻ സാധിക്കാത്ത അവസ്ഥയണ് ഉള്ളതെന്നും ഷെഡ്യൂളിംഗ് പുന ക്രമീകരിക്കണമെന്നും മുൻ വകുപ്പ് മന്ത്രിയും കേരളാ കോൺഗ്രസ്‌ ( ബി ) ചെയർമാനുമായ കെ ബി ഗണേഷ് കുമാർ.കണ്ണൂരിൽ പാർട്ടി ലീഡേഴ്‌സ് ക്യാമ്പ് ഉദ്ഘാടനം ചെയ്യാൻ എത്തിയതായിരുന്നു ഗണേഷ്.

## Article Content

കണ്ണൂർ : കെ എസ് ആർ ടി സിക്ക് ഒറ്റക്ക് ശമ്പളം കൊടുക്കാൻ സാധിക്കാത്ത അവസ്ഥയണ് ഉള്ളതെന്നും ഷെഡ്യൂളിംഗ് പുന ക്രമീകരിക്കണമെന്നും മുൻ വകുപ്പ് മന്ത്രിയും കേരളാ കോൺഗ്രസ്‌ ( ബി ) ചെയർമാനുമായ കെ ബി ഗണേഷ് കുമാർ.കണ്ണൂരിൽ പാർട്ടി ലീഡേഴ്‌സ് ക്യാമ്പ് ഉദ്ഘാടനം ചെയ്യാൻ എത്തിയതായിരുന്നു ഗണേഷ്.

ലാഭത്തിലുള്ള റൂട്ടുകളിൽ വാഹനം ഓടിക്കണം.ലാഭമുള്ള സർവീസുകൾ കണ്ടെത്തി അത് ഓടിക്കണമെന്നും ഗണേഷ് പറഞ്ഞു. തനിക്ക് വകുപ്പ് മന്ത്രിയാകാൻ താല്പര്യം ഇല്ല.പാർട്ടി അതെപ്പറ്റി ആലോചിക്കുന്നില്ല.

വകുപ്പ് സിപിഎം ഏറ്റെടുത്താൽ നന്നായിരിക്കുമെന്നും കെ എസ് ആർ ടി സിയെ സർക്കാർ സഹായിച്ചേ പറ്റു എന്നും ഗണേഷ് കുമാർ പറഞ്ഞു.       മുഖ്യമന്ത്രിക്കെതിരായ കെ സുധാകരന്റെ വിമർശനം കോൺഗ്രസിന് ഭൂഷണമല്ലെന്നും അത് സുധാകരൻ തിരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നുവെന്നും ഗണേഷ് കൂട്ടിച്ചേർത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/43721/ganesh-kumar-hopes-that-the-chief-minister-will-intervene-to-pay-salaries-in-ksrtc)