---
title: "മുഖ്യമന്ത്രിക്കെതിരായ വിവാദ പരാമർശം: കെ സുധാകരന്റെ അറസ്റ്റ് ഉടനുണ്ടാകില്ലെന്ന് കൊച്ചി കമ്മീഷണർ"
english_title: "Controversial reference to CM"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/43725/controversial-reference-to-cm"
published_at: "2022-05-19T17:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62862cb1433fd_Screenshot_20220519_170453.jpg"
keywords: []
---

# മുഖ്യമന്ത്രിക്കെതിരായ വിവാദ പരാമർശം: കെ സുധാകരന്റെ അറസ്റ്റ് ഉടനുണ്ടാകില്ലെന്ന് കൊച്ചി കമ്മീഷണർ

> **Lead Summary:** മുഖ്യമന്ത്രി പിണറായി വിജയനെതിരായ അധിക്ഷേപ പരാമർശത്തിൽ കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ അറസ്റ്റ് ഉടനുണ്ടാകില്ലെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ സി എച്ച് നാഗരാജു. അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രസംഗത്തിന്റെ വീഡിയോ ശേഖരിച്ച് പരിശോധിക്കുകയാണെന്നും കമ്മീഷണർ പറഞ്ഞു.

## Article Content

മുഖ്യമന്ത്രി പിണറായി വിജയനെതിരായ അധിക്ഷേപ പരാമർശത്തിൽ കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ അറസ്റ്റ് ഉടനുണ്ടാകില്ലെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ സി എച്ച് നാഗരാജു. അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രസംഗത്തിന്റെ വീഡിയോ ശേഖരിച്ച് പരിശോധിക്കുകയാണെന്നും കമ്മീഷണർ പറഞ്ഞു.

എന്നാൽ കോടതി വരാന്തയിൽ പോലും നിൽക്കാത്ത കേസാണിതെന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പ്രതികരിച്ചത്.ഡിവൈഎഫ്‌ഐ പ്രവർത്തകൻ നൽകിയ പരാതിയിലാണ് പാലാരിവട്ടം പോലീസ് കേസെടുത്തത്. വ്യക്തിപരമായി അപമാനിച്ച് സംസാരിക്കുക, വിദ്വേഷമുണ്ടാക്കാൻ ശ്രമിക്കുക തുടങ്ങിയ കുറ്റം ചുമത്തിയാണ് കേസ്.എന്നാൽ കേസിനെ അവജ്ഞയോടെ തള്ളുന്നുവെന്ന് വി ഡി സതീശൻ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/43725/controversial-reference-to-cm)