---
title: " ' സേ നോ ടു ഡ്രഗ്സ് യെസ് ടു സ്പോർട്സ് ' ; ജില്ലാ തല ഫുട്ബോൾ ടൂർണമെന്റ് മെയ് 20ന്"
english_title: "'Say No to Drugs Yes to Sports'; District level football tournament on May 20"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/43726/say-no-to-drugs-yes-to-sports-district-level-football-tournament-on-may-20"
published_at: "2022-05-19T17:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62862d0633371_images (53).jpeg"
keywords: []
---

#  ' സേ നോ ടു ഡ്രഗ്സ് യെസ് ടു സ്പോർട്സ് ' ; ജില്ലാ തല ഫുട്ബോൾ ടൂർണമെന്റ് മെയ് 20ന്

> **Lead Summary:** **കണ്ണൂർ : **വിമുക്തി മിഷന്റെ ഭാഗമായി എക്സൈസ് വകുപ്പും സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പ്രൊജക്ടും ചേർന്ന് നടത്തുന്ന 'സേ നോ ടു ഡ്രഗ്സ് യെസ് ടു സ്പോർട്സ്' ക്യാമ്പയിനിന്റെ ഭാഗമായുള്ള ജില്ലാ തല ഫുട്ബോൾ ടൂർണമെന്റ് മെയ് 20ന് കണ്ണൂർ പൊലീസ് ടർഫിൽ നടത്തും. വിവിധ പൊലീസ് സബ്ബ് ഡിവിഷനുകളിൽ നിന്നും തെരഞ്ഞെടുത്ത ഏഴ് ടീമുകൾ പങ്കെടുക്കുന്ന മത്സരം രാവിലെ ഒമ്പത് മണിക്ക് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ കെ എസ് ഷാജി ഉദ്ഘാടനം ചെയ്യും.

## Article Content

**കണ്ണൂർ : **വിമുക്തി മിഷന്റെ ഭാഗമായി എക്സൈസ് വകുപ്പും സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പ്രൊജക്ടും ചേർന്ന് നടത്തുന്ന 'സേ നോ ടു ഡ്രഗ്സ് യെസ് ടു സ്പോർട്സ്' ക്യാമ്പയിനിന്റെ ഭാഗമായുള്ള ജില്ലാ തല ഫുട്ബോൾ ടൂർണമെന്റ് മെയ് 20ന് കണ്ണൂർ പൊലീസ് ടർഫിൽ നടത്തും. വിവിധ പൊലീസ് സബ്ബ് ഡിവിഷനുകളിൽ നിന്നും തെരഞ്ഞെടുത്ത ഏഴ് ടീമുകൾ പങ്കെടുക്കുന്ന മത്സരം രാവിലെ ഒമ്പത് മണിക്ക് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ കെ എസ് ഷാജി ഉദ്ഘാടനം ചെയ്യും.

കേരള സന്തോഷ് ട്രോഫി ടീം ഗോൾ കീപ്പർ വി മിഥുൻ മുരളി മുഖ്യാതിഥിയാകും. വൈകിട്ട് സമാപന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ സമ്മാനദാനം നിർവഹിക്കും. കേഡറ്റുകൾ ലഹരി വിരുദ്ധ പ്രതിജ്ഞയെടുക്കുകയും ലഹരി ഭീകരനെ പ്രതീകാത്മകമായി ഇടിച്ച് സിഗ്നേച്ചർ ബോർഡിൽ ഒപ്പ് വെക്കുകയും ചെയ്യും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/43726/say-no-to-drugs-yes-to-sports-district-level-football-tournament-on-may-20)