---
title: "സ്നേഹ വീട് കൈമാറി; സി.പി.എം. ചൊക്ലി സൗത്ത് ലോക്കൽ"
english_title: "Sneha veed cpim chokli local "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/4373/sneha-veed-cpim-chokli"
published_at: "2021-10-10T08:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6162531d3727d_Screenshot_2021-10-10-08-11-44-30_7352322957d4404136654ef4adb64504.jpg"
keywords: []
---

# സ്നേഹ വീട് കൈമാറി; സി.പി.എം. ചൊക്ലി സൗത്ത് ലോക്കൽ

> **Lead Summary:** ചൊക്ലി: സി.പി.എം.സംസ്ഥാന കമ്മിറ്റി തീരുമാന പ്രകാരം ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ അർഹരായവർക്ക് നിർമ്മിച്ചു നൽകുന്ന സ്നേഹ വീടിൻ്റെ താക്കോൽ ദാനം ചൊക്ലി കവിയൂരിൽ നടന്നു.

## Article Content

ചൊക്ലി: സി.പി.എം.സംസ്ഥാന കമ്മിറ്റി തീരുമാന പ്രകാരം ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ അർഹരായവർക്ക് നിർമ്മിച്ചു നൽകുന്ന സ്നേഹ വീടിൻ്റെ താക്കോൽ ദാനം ചൊക്ലി കവിയൂരിൽ നടന്നു.

രണ്ടര വർഷം കൊണ്ട് പത്തൊമ്പത് ലക്ഷം രൂപ ചെലവിട്ട് സി.പി.എം.ചൊക്ലി സൗത്ത് ലോക്കൽ കമ്മിറ്റി നിർമ്മാണം പൂർത്തിയാക്കിയ വീടാണ് കൈമാറിയത്.

കവിയൂരിലെ പരേതനായ തയ്യൂള്ളതിൽ സുരേഷ് ബാബുവിൻ്റെ കുടുംബത്തിനാണ് വീട് നൽകിയത്.

സി.പി.എം.കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ വിടിൻ്റെ താക്കോൽദാനം നിർവ്വഹിച്ചു. കെ.പി.വിജയൻ അധ്യക്ഷത വഹിച്ചു. സി.പി.എം. പാനൂർ ഏറിയാ സെക്രട്ടറി കെ.ഇ.കുഞ്ഞബ്ദുള്ള, വി.കെ.രാകേഷ്, കെ.ടി.കെ.പ്രദീപൻ,നവീൻ കുമാർ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/4373/sneha-veed-cpim-chokli)