---
title: "എല്‍എല്‍ബി പരീക്ഷയ്ക്ക് കോപ്പിയടിച്ച സിഐക്ക്‌ സസ്‌പെന്‍ഷന്‍"
english_title: "CI suspension for cheating on LLB exam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/43732/ci-suspension-for-cheating-on-llb-exam"
published_at: "2022-05-19T17:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628633e652802_images (12).jpeg"
keywords: []
---

# എല്‍എല്‍ബി പരീക്ഷയ്ക്ക് കോപ്പിയടിച്ച സിഐക്ക്‌ സസ്‌പെന്‍ഷന്‍

> **Lead Summary:** **തിരുവനന്തപുരം** : എല്‍എല്‍ബി പരീക്ഷയ്ക്ക് കോപ്പിയടിച്ച സിഐക്ക്‌ സസ്‌പെന്‍ഷന്‍. തിരുവനന്തപുരം പൊലീസ് ട്രെയിനിങ് കോളേജ് ഇന്‍സ്പെക്ടര്‍ ആര്‍ എസ് ആദര്‍ശിനെതിരെയാണ് നടപടി.

## Article Content

**തിരുവനന്തപുരം** : എല്‍എല്‍ബി പരീക്ഷയ്ക്ക് കോപ്പിയടിച്ച സിഐക്ക്‌ സസ്‌പെന്‍ഷന്‍. തിരുവനന്തപുരം പൊലീസ് ട്രെയിനിങ് കോളേജ് ഇന്‍സ്പെക്ടര്‍ ആര്‍ എസ് ആദര്‍ശിനെതിരെയാണ് നടപടി.

തിരുവനന്തപുരം ലോ അക്കാഡമിയില്‍ സായാഹ്ന ബാച്ച്‌ വിദ്യാര്‍ഥിയായിരുന്നു ആദര്‍ശ്. പരീക്ഷയ്ക്കിടെ ബുക്ക് ഉപയോഗിച്ച്‌ ആദര്‍ശ് കോപ്പിയടിച്ചത് സര്‍വ്വകലാശാല പരീക്ഷ സ്‌ക്വാഡ് കണ്ടെത്തിയിരുന്നു. വകുപ്പുതല അന്വേഷണത്തെ തുടര്‍ന്നാണ് ട്രെയിനിങ് കോളേജ് ഡിജിപി ബല്‍റാം കുമാര്‍ ഉപാധ്യായ സസ്പെന്‍ഷന്‍ നടപടി സ്വീകരിച്ചത്. ആദര്‍ശിന്റെ നടപടി ട്രെയിങ് കോളേജിന്റെയും പൊലീസ് സേനയുടെയും സല്‍പേരിന് കളങ്കം ഉണ്ടാക്കിയതായും ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു.

ലോ അക്കാദമിയിലെ ഈവനിഗം ബാച്ചിലെ വിദ്യാര്‍ത്ഥിയായ ആദര്‍ശ് പരീക്ഷയ്ക്ക് പഠിക്കാനായി മൂന്നൂ മാസമായി അവധിയിലായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/43732/ci-suspension-for-cheating-on-llb-exam)