---
title: "പോലീസ് ക്യാമ്പിന് സമീപം പൊലീസുകാർ മരിച്ച സംഭവത്തിൽ രണ്ടുപേർ കസ്റ്റഡിയിൽ"
english_title: "Two people are in custody in connection with the death of a policeman at a police camp"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/43739/two-people-are-in-custody-in-connection-with-the-death-of-a-policeman-at-a-police-camp"
published_at: "2022-05-19T18:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62863e25ba342_images (12).jpeg"
keywords: []
---

# പോലീസ് ക്യാമ്പിന് സമീപം പൊലീസുകാർ മരിച്ച സംഭവത്തിൽ രണ്ടുപേർ കസ്റ്റഡിയിൽ

> **Lead Summary:** **പാലക്കാട്**: മുട്ടിക്കുളങ്ങര പോലീസ് ക്യാമ്പിൽ പൊലീസുകാർ മരിച്ച സംഭവത്തിൽ രണ്ടുപേർ കസ്റ്റഡിയിൽ. പൊലീസുകാരുടെ മൃതദേഹങ്ങൾ കണ്ടെത്തിയ സ്ഥലത്തിന്റെ ഉടമയും സുഹൃത്തുമാണ് കസ്റ്റഡിയിലുള്ളത്. ഇവർ പന്നിയെ പിടികൂടാൻ വെച്ച കെണിയിൽ പൊലീസുകാർ കുടുങ്ങിയെന്നാണ് സൂചന.

## Article Content

**പാലക്കാട്**: മുട്ടിക്കുളങ്ങര പോലീസ് ക്യാമ്പിൽ പൊലീസുകാർ മരിച്ച സംഭവത്തിൽ രണ്ടുപേർ കസ്റ്റഡിയിൽ. പൊലീസുകാരുടെ മൃതദേഹങ്ങൾ കണ്ടെത്തിയ സ്ഥലത്തിന്റെ ഉടമയും സുഹൃത്തുമാണ് കസ്റ്റഡിയിലുള്ളത്. ഇവർ പന്നിയെ പിടികൂടാൻ വെച്ച കെണിയിൽ പൊലീസുകാർ കുടുങ്ങിയെന്നാണ് സൂചന.

മുട്ടിക്കുളങ്ങര കെഎപി ക്യാമ്പിലെ ഹവിൽദാർമാരായ എലവഞ്ചേരി സ്വദേശി അശോകൻ, അത്തിപ്പൊറ്റ സ്വദേശി മോഹൻദാസ് എന്നിവരെയാണ് ക്യാമ്പിന് പുറക് വശത്തെ വയലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാത്രി ഒൻപതരയോടെ ക്വാർട്ടേഴ്സിൽ നിന്നും സമീപത്തെ തോട്ടിലേക്ക് മീൻ പിടിക്കാൻ പോയതായിരുന്നു ഇരുവരും. പിന്നീട് തിരിച്ചു വന്നില്ല.

തിരച്ചിൽ തുടരുന്നതിനിടയിൽ ഇന്ന് രാവിലെയാണ് വയലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഷോക്കേറ്റാണ് മരണമെന്ന് സംശയമുയർന്നിരുന്നു. പൊള്ളലേറ്റ നിലയിലായിരുന്നു മൃതദേഹങ്ങൾ. സ്ഥലത്ത് എസ്പിയുടെ നേതൃത്വത്തിൽ പരിശോധന നടത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/43739/two-people-are-in-custody-in-connection-with-the-death-of-a-policeman-at-a-police-camp)