---
title: "നരേന്ദ്രമോദി-ജോ ബൈഡൻ കൂടിക്കാഴ്ച വീണ്ടും; നാലാമത് ക്വാഡ് ഉച്ചകോടിയിൽ പങ്കെടുക്കും"
english_title: "Narendra Modi-Joe Biden meeting"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/43746/narendra-modi-joe-biden-meeting"
published_at: "2022-05-19T19:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62864c98f3c1d_Screenshot_20220519-192523.png"
keywords: []
---

# നരേന്ദ്രമോദി-ജോ ബൈഡൻ കൂടിക്കാഴ്ച വീണ്ടും; നാലാമത് ക്വാഡ് ഉച്ചകോടിയിൽ പങ്കെടുക്കും

> **Lead Summary:** **ദില്ലി**: പ്രധാനമന്ത്രി നരേന്ദ്രമോദി നാലാമത് ക്വാഡ് ഉച്ചകോടിയിൽ പങ്കെടുക്കും. ഈ മാസം 24 ന് ടോക്കിയോയിലാണ് ഉച്ചകോടി നടക്കുക. ഉച്ചകോടിക്കിടെ നരേന്ദ്രമോദി അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡനുമായി പ്രത്യേകം കൂടിക്കാഴ്ച നടത്തും. ജപ്പാൻ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദയുമായും മോദി പ്രത്യേകം കൂടിക്കാഴ്ച നടത്തും.

## Article Content

**ദില്ലി**: പ്രധാനമന്ത്രി നരേന്ദ്രമോദി നാലാമത് ക്വാഡ് ഉച്ചകോടിയിൽ പങ്കെടുക്കും. ഈ മാസം 24 ന് ടോക്കിയോയിലാണ് ഉച്ചകോടി നടക്കുക. ഉച്ചകോടിക്കിടെ നരേന്ദ്രമോദി അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡനുമായി പ്രത്യേകം കൂടിക്കാഴ്ച നടത്തും. ജപ്പാൻ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദയുമായും മോദി പ്രത്യേകം കൂടിക്കാഴ്ച നടത്തും.

അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം നേപ്പാൾ സന്ദർശനം നടത്തിയിരുന്നു. ഇന്ത്യാ - നേപ്പാൾ ബന്ധം ഹിമാലയം പോലെ ഉറച്ചതെന്നാണ് നരേന്ദ്ര മോദി സന്ദർശനത്തിനിടെ പറഞ്ഞത്. നേപ്പാളിലെ ലുംബിനിയിൽ ബുദ്ധ പൂർണ്ണിമ ആഘോഷത്തിലും പ്രധാനമന്ത്രി സംസാരിച്ചിരുന്നു. സന്ദർശനത്തിനിടെ വിവിധ മേഖലകളിലെ സഹകരണത്തിന് ഇന്ത്യയും നേപ്പാളും ആറ് കരാറുകളിലും ഒപ്പിട്ടു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/43746/narendra-modi-joe-biden-meeting)