---
title: "കെ​എ​സ്‌ആ​ര്‍​ടി​സി ജൻറം ലോ ​ഫ്ളോ​ര്‍ എസി ബസുകൾ പൊളിക്കാൻ തീരുമാനം"
english_title: "Ksrtc"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/43761/ksrtc"
published_at: "2022-05-19T20:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62865d8f773e7_IMG-20220519-WA0073.jpg"
keywords: []
---

# കെ​എ​സ്‌ആ​ര്‍​ടി​സി ജൻറം ലോ ​ഫ്ളോ​ര്‍ എസി ബസുകൾ പൊളിക്കാൻ തീരുമാനം

> **Lead Summary:** **​തി​രു​വ​ന​ന്ത​പു​രം: **സം​സ്ഥാ​ന​ത്ത് ആ​ദ്യ​മാ​യി ജ​ന്‍​റം എ​സി ലോ ​ഫ്ളോ​ര്‍ ബ​സു​ക​ള്‍ സ്ക്രാ​പ്പ് ചെ​യ്യു​ന്നു. ഹൈ​ക്കോ​ട​തി നി​ര്‍​ദേ​ശ​പ്ര​കാ​ര​മാ​ണ് തീ​രു​മാ​നം. തേ​വ​ര​യി​ല്‍ ക​ഴി​ഞ്ഞ ര​ണ്ടു വ​ര്‍​ഷ​ത്തി​ലേ​റെ​യാ​യി കി​ട​ന്നി​രു​ന്ന 28 ബ​സു​ക​ളി​ല്‍ 10 എ​ണ്ണ​മാ​ണ് ഇ​ത്ത​ര​ത്തി​ല്‍ പൊ​ളി​ച്ചു​വി​ല്‍​ക്കു​ന്ന​ത്. 2018 മു​ത​ല്‍ 28 ലോ ​ഫ്ളോ​ര്‍ എ​സി ബ​സു​ക​ള്‍ തേ​വ​ര യാ​ര്‍​ഡി​ല്‍ കി​ട​ന്നി​രു​ന്ന​ത് ഹൈ​ക്കോ​ട​തി​യു​ടെ നി​ര്‍​ദേ​ശം അ​നു​സ​രി​ച്ച്‌ കെ​എ​സ്‌ആ​ര്‍​ടി​സി നി​യോ​ഗി​ച്ച ക​മ്മി​റ്റി പ​രി​ശോ​ധി​ക്കു​ക​യും അ​തി​ല്‍ 10 എ​ണ്ണം സ്ക്രാ​പ്പ് ചെ​യ്യു​ന്ന​തി​നു തീ​രു​മാ​നി​ക്കു​ക​യു​മാ​യി​രു​ന്നു. ഈ ​വാ​ഹ​ന​ങ്ങ​ള്‍ ഡി​മാ​ന്‍റ് വ​രു​ന്പോ​ള്‍ റി​പ്പ​യ​ര്‍ ചെ​യ്ത് ഉ​പ​യോ​ഗി​ക്കാ​മെ​ന്നാ​യി​രു​ന്നു മു​ന്‍​പ് തീ​രു​മാ​നി​ച്ചി​രു​ന്ന​ത്. എ​ന്നാ​ല്‍ ഹൈ​ക്കോ​ട​തി യാ​ര്‍​ഡി​ല്‍ സൂ​ക്ഷി​ക്കാ​തെ കൂ​ടു​ത​ല്‍ വി​ല ല​ഭി​ക്കു​ന്ന രീ​തി​യി​ല്‍ ഇ​ത് വി​റ്റു​കൂ​ടെ എ​ന്ന് ചോ​ദ്യ​മു​ന്ന​യി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് 28 ബ​സു​ക​ളി​ല്‍ 10 എ​ണ്ണം സ്ക്രാ​പ്പ് ചെ​യ്യാ​നും ബാ​ക്കി​യു​ള്ള​വ റി​പ്പ​യ​ര്‍ ചെ​യ്ത് ഉ​പ​യോ​ഗി​ക്കാ​നും നി​ര്‍​ദേ​ശം ന​ല്‍​കി​യ​ത്.

## Article Content

**​തി​രു​വ​ന​ന്ത​പു​രം: **സം​സ്ഥാ​ന​ത്ത് ആ​ദ്യ​മാ​യി ജ​ന്‍​റം എ​സി ലോ ​ഫ്ളോ​ര്‍ ബ​സു​ക​ള്‍ സ്ക്രാ​പ്പ് ചെ​യ്യു​ന്നു. ഹൈ​ക്കോ​ട​തി നി​ര്‍​ദേ​ശ​പ്ര​കാ​ര​മാ​ണ് തീ​രു​മാ​നം. തേ​വ​ര​യി​ല്‍ ക​ഴി​ഞ്ഞ ര​ണ്ടു വ​ര്‍​ഷ​ത്തി​ലേ​റെ​യാ​യി കി​ട​ന്നി​രു​ന്ന 28 ബ​സു​ക​ളി​ല്‍ 10 എ​ണ്ണ​മാ​ണ് ഇ​ത്ത​ര​ത്തി​ല്‍ പൊ​ളി​ച്ചു​വി​ല്‍​ക്കു​ന്ന​ത്. 2018 മു​ത​ല്‍ 28 ലോ ​ഫ്ളോ​ര്‍ എ​സി ബ​സു​ക​ള്‍ തേ​വ​ര യാ​ര്‍​ഡി​ല്‍ കി​ട​ന്നി​രു​ന്ന​ത് ഹൈ​ക്കോ​ട​തി​യു​ടെ നി​ര്‍​ദേ​ശം അ​നു​സ​രി​ച്ച്‌ കെ​എ​സ്‌ആ​ര്‍​ടി​സി നി​യോ​ഗി​ച്ച ക​മ്മി​റ്റി പ​രി​ശോ​ധി​ക്കു​ക​യും അ​തി​ല്‍ 10 എ​ണ്ണം സ്ക്രാ​പ്പ് ചെ​യ്യു​ന്ന​തി​നു തീ​രു​മാ​നി​ക്കു​ക​യു​മാ​യി​രു​ന്നു. ഈ ​വാ​ഹ​ന​ങ്ങ​ള്‍ ഡി​മാ​ന്‍റ് വ​രു​ന്പോ​ള്‍ റി​പ്പ​യ​ര്‍ ചെ​യ്ത് ഉ​പ​യോ​ഗി​ക്കാ​മെ​ന്നാ​യി​രു​ന്നു മു​ന്‍​പ് തീ​രു​മാ​നി​ച്ചി​രു​ന്ന​ത്. എ​ന്നാ​ല്‍ ഹൈ​ക്കോ​ട​തി യാ​ര്‍​ഡി​ല്‍ സൂ​ക്ഷി​ക്കാ​തെ കൂ​ടു​ത​ല്‍ വി​ല ല​ഭി​ക്കു​ന്ന രീ​തി​യി​ല്‍ ഇ​ത് വി​റ്റു​കൂ​ടെ എ​ന്ന് ചോ​ദ്യ​മു​ന്ന​യി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് 28 ബ​സു​ക​ളി​ല്‍ 10 എ​ണ്ണം സ്ക്രാ​പ്പ് ചെ​യ്യാ​നും ബാ​ക്കി​യു​ള്ള​വ റി​പ്പ​യ​ര്‍ ചെ​യ്ത് ഉ​പ​യോ​ഗി​ക്കാ​നും നി​ര്‍​ദേ​ശം ന​ല്‍​കി​യ​ത്.

കെ​എ​സ്‌ആ​ര്‍​ടി​സി എ​ന്‍​ജി​നീ​യ​ര്‍​മാ​രെ കൂ​ടാ​തെ മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ്, തൃ​ക്കാ​ക്ക​ര മോ​ഡ​ല്‍ എ​ന്‍​ജി​നി​യ​റിം​ഗ് കോ​ള​ജ് എ​ന്നി​വ​ട​ങ്ങ​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​ര​ട​ങ്ങു​ന്ന വി​ദ​ഗ്ധ സ​മി​തി 28 ബ​സു​ക​ള്‍ പ​രി​ശോ​ധി​ച്ചു. ഈ ​ബ​സു​ക​ള്‍​ക്ക് കു​റ​ഞ്ഞ​ത് 21 ല​ക്ഷം രൂ​പ മു​ത​ല്‍ 45 ല​ക്ഷം രൂ​പ​വ​രെ ചെ​ല​വ​ഴി​ച്ചാ​ലെ നി​ര​ത്തി​ലി​റ​ക്കാ​നാ​കൂ​വെ​ന്നു ക​ണ്ടെ​ത്തി. ഈ ​ഇ​ന​ത്തി​ല്‍ ആ​കെ മൂ​ന്ന​ര​ക്കോ​ടി രൂ​പ ഈ 10 ​ബ​സു​ക​ള്‍ നി​ര​ത്തി​ലി​റ​ക്ക​ണ​മെ​ങ്കി​ല്‍ ചെ​ല​വ​ഴി​ക്കേ​ണ്ട​താ​യു​ണ്ട്.

ഇ​ങ്ങ​നെ മൂ​ന്ന​ര കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ചാ​ല്‍ ത​ന്നെ നി​ല​വി​ലെ ഡീ​സ​ല്‍ വി​ല​യി​ല്‍ കു​റ​ഞ്ഞ മൈ​ലേ​ജു​ള്ള ഈ ​ബ​ലു​ക​ള്‍ ലാ​ഭ​ക​ര​മാ​യി സ​ര്‍​വീ​സ് ന​ട​ത്താ​ന്‍ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മാ​ണെ​ന്നാ​ണ് വി​ല​യി​രു​ത്ത​ല്‍. കെ​എ​സ്‌ആ​ര്‍​ടി​സി​ക്ക് പ​രി​മി​ത എ​ണ്ണം എ​സി ബ​സു​ക​ള്‍ മാ​ത്ര​മാ​ണ് ഉ​ള്ള​ത്. ഈ ​ബ​സു​ക​ളു​ടെ എ​ന്‍​ജി​ന്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ മ​റ്റു​ള്ള ബ​സു​ക​ളേ​ക്കാ​ള്‍ ഉ​ന്ന​ത നി​ല​വാ​രം പു​ല​ര്‍​ത്തു​ന്ന​വ​യു​മാ​ണ്. അ​തു​കൊ​ണ്ടാ​ണ് സാ​ന്പ​ത്തി​ക സ്ഥി​തി മെ​ച്ച​പ്പെ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ഇ​ത് റി​പ്പ​യ​ര്‍ ചെ​യ്യാ​മെ​ന്ന് ക​രു​തി നി​ല​നി​ര്‍​ത്തി​യി​രു​ന്ന​തെ​ന്നു കെ​എ​സ്‌ആ​ര്‍​ടി​സി മാ​നേ​ജ്മെ​ന്‍റ് അ​റി​യി​ച്ചു. ഇ​തി​ന്‍റെ എ​ന്‍​ജി​നും മ​റ്റ് ഉ​പ​യോ​ഗ​യോ​ഗ്യ​മാ​യ പാ​ര്‍​ട്സും ഇ​ള​ക്കി​യെ​ടു​ത്ത് അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍​ക്കാ​യി സൂ​ക്ഷി​ച്ചി​ട്ടു​ള്ള ശേ​ഷി​ക്കു​ന്ന 18 ബ​സു​ക​ളി​ല്‍ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യാ​ല്‍ ഏ​ക​ദേ​ശം ര​ണ്ടു​കോ​ടി രൂ​പ ലാ​ഭി​ക്കാ​ന്‍ ക​ഴി​യും. കൂ​ടാ​തെ 1.5 കോ​ടി രൂ​പ​യു​ടെ സ്പെ​യ​ര്‍​പാ​ര്‍​ട്സു​ക​ള്‍ കൂ​ടി ല​ഭ്യ​മാ​ക്കി​യാ​ല്‍ ബാ​ക്കി​യു​ള്ള ബ​സു​ക​ള്‍ സ​ര്‍​വീ​സി​ന് സ​ജ്ജ​മാ​ക്കാ​ന്‍ സാ​ധി​ക്കു​ക​യും ചെ​യ്യും.

മ​റ്റ് നോ​ണ്‍ എ​സി ബ​സു​ക​ള്‍ 920 എ​ണ്ണം സ്ക്രാ​പ്പ് ചെ​യ്യു​ന്ന​തി​ന് നി​ല​വി​ല്‍ ബോ​ര്‍​ഡ് അ​നു​മ​തി ന​ല്‍​കി​യി​ട്ടു​ണ്ട്. ഇ​തി​ല്‍ 620 ബ​സു​ക​ള്‍ സ്ക്രാ​പ്പ് ചെ​യ്ത് ലേ​ലം ചെ​യ്യു​ന്ന​തി​നും, 300 എ​ണ്ണം ഷോ​പ്പ് ഓ​ണ്‍ വീ​ല്‍ ആ​ക്കു​ന്ന​തി​നു​മാ​ണ് തീ​രു​മാ​നി​ച്ച​രി​ക്കു​ന്ന​ത്. സ്ക്രാ​പ്പ് ചെ​യ്യു​ന്ന​തി​ന് തീ​രു​മാ​നി​ച്ച ബ​സു​ക​ളി​ല്‍ 300 എ​ണ്ണ​ത്തെ ലേ​ല ന​ട​പ​ടി​ക​ള്‍ അ​ന്തി​മ ഘ​ട്ട​ത്തി​ലാ​ണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/43761/ksrtc)