---
title: "വനിത ലോക ബോക്സിങ് ചാമ്പ്യൻഷിപ്പ്; ഇന്ത്യയ്ക്ക് സ്വർണം"
english_title: "Women's World Boxing Championships Gold for India"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/43781/womens-world-boxing-championships-gold-for-india"
published_at: "2022-05-19T22:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628672ec0f5d3_IMG-20220519-WA0090.jpg"
keywords: []
---

# വനിത ലോക ബോക്സിങ് ചാമ്പ്യൻഷിപ്പ്; ഇന്ത്യയ്ക്ക് സ്വർണം

> **Lead Summary:**  തുര്‍ക്കിയിലെ ഇസ്താംബൂളില്‍ നടന്ന വനിതാ ലോക ചാമ്ബ്യന്‍ഷിപ്പില്‍ 52 കിലോഗ്രാം വിഭാഗത്തില്‍ വ്യാഴാഴ്ച നടന്ന ഫ്ലൈ വെയ്റ്റ് ഫൈനലില്‍ തായ്‌ലന്‍ഡിന്റെ ജിത്‌പോങ് ജുതാമാസിനെ തോല്‍പ്പിച്ച്‌ ഇന്ത്യയുടെ നിഖത് സരീന്‍ സ്വര്‍ണം നേടി.

## Article Content

 തുര്‍ക്കിയിലെ ഇസ്താംബൂളില്‍ നടന്ന വനിതാ ലോക ചാമ്ബ്യന്‍ഷിപ്പില്‍ 52 കിലോഗ്രാം വിഭാഗത്തില്‍ വ്യാഴാഴ്ച നടന്ന ഫ്ലൈ വെയ്റ്റ് ഫൈനലില്‍ തായ്‌ലന്‍ഡിന്റെ ജിത്‌പോങ് ജുതാമാസിനെ തോല്‍പ്പിച്ച്‌ ഇന്ത്യയുടെ നിഖത് സരീന്‍ സ്വര്‍ണം നേടി.

മേരി കോം, സരിതാദേവി, ജെന്നി ആര്‍എല്‍, ലേഖ കെസി എന്നിവര്‍ക്ക് ശേഷം ലോക ചാമ്ബ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടുന്ന അഞ്ചാമത്തെ ഇന്ത്യന്‍ വനിതാ ബോക്‌സറായി സറീന്‍ മാറി. 25 കാരിയായ സറീന മുന്‍ ജൂനിയര്‍ യൂത്ത് ലോക ചാമ്ബ്യനാണ്.

ഫൈനലില്‍ തായ്‌ലന്‍ഡ് എതിരാളിക്കെതിരെ മിന്നും പോരാട്ടം നടത്തിയാണ് സറീന്‍ സ്വര്‍ണമെഡല്‍ സ്വന്തമാക്കിയത്. നേരത്തെ സെമിയില്‍ ബ്രസീലിന്റെ കരോലിന്‍ ഡി അല്‍മേഡയെ 5-0ന് തോല്‍പ്പിച്ചാണ് സറീന് ഫൈനലില്‍ കടന്നത്. മറ്റ് രണ്ട് ഇന്ത്യന്‍ ബോക്‌സര്‍മാരായ മനീഷ (57 കിലോഗ്രാം), പര്‍വീണ്‍ (63 കിലോഗ്രാം)

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/43781/womens-world-boxing-championships-gold-for-india)