ഐപിഎലില്‍ തങ്ങളുടെ അവസാന മത്സരത്തില്‍ മികച്ച വിജയവുമായി ആര്‍സിബി. ഗുജറാത്തിനെ 168 റണ്‍സിലൊതുക്കിയ ശേഷം ലക്ഷ്യം 18.4 ഓവറില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ മറികടക്കുമ്ബോള്‍ കിംഗ് കോഹ്ലിയുടെ ഫോമിലേക്കുള്ള മടങ്ങിവരവാണ് മത്സരത്തിലെ പ്രധാന ഹൈലൈറ്റ്. വിജയത്തോടെ 16 പോയിന്റുമായി ആര്‍സിബി 4ാം സ്ഥാനത്തേക്ക് എത്തിയെങ്കിലും ഇനി അവര്‍ കാത്തിരിക്കുന്നത് ഡല്‍ഹിയുടെ തോല്വിയ്ക്കായാണ്. ഡല്ഹിയെക്കാള് മോശം റണ്‍റേറ്റാണ് ആര്‍സിബിയെ അലട്ടുന്ന കാര്യം. ആര്‍സിബിയുടെ വിജയത്തോടെ പഞ്ചാബും സണ്‍റൈസേഴ്സും പ്ലേ ഓഫ് കാണാതെ പുറത്തായി.
115 റണ്‍സാണ് ഒന്നാം വിക്കറ്റില്‍ വിരാട് കോഹ്ലി - ഫാഫ് ഡു പ്ലെസി കൂട്ടുകെട്ട് നേിടയത്. 38 പന്തില്‍ 44 റണ്‍സ് നേടിയ ഡു പ്ലെസിയെ റഷീദ് ഖാന് ആണ് പുറത്താക്കിയത്. എന്നാല്‍ പകരം ക്രീസിലെത്തിയ മാക്സ്വെല് തന്റെ സ്വതസിദ്ധമായ ശൈലിയില്‍ ബാറ്റ് വീശി ലക്ഷ്യത്തിന് അടുത്തേക്ക് ബാംഗ്ലൂരിനെ നീക്കി. ഹാര്‍ദ്ദിക് പാണ്ഡ്യയെ ഒരോവറില്‍ രണ്ട് സിക്സിനും ഒരു ഫോറിനും പറത്തിയാണ് മാക്സ്വെല് തന്റെ വരവറിയിച്ചത്. 54 പന്തില്‍ 73 റണ്‍സ് നേടിയ കോഹ്ലിയെ റഷീദ് ഖാന് പുറത്താക്കുമ്ബോള്‍ 23 റണ്‍സ് കൂടി മാത്രമായിരുന്നു ആര്‍സിബി നേടേണ്ടിയിരുന്നത്. കോഹ്ലി പോയ ശേഷവും ബൗണ്ടറികള്‍ കണ്ടെത്തി മാക്സ്വെല് തിളങ്ങിയപ്പോള്‍ 18.4 ഓവറില്‍ ബാംഗ്ലൂര്‍ 8 വിക്കറ്റ് വിജയം കരസ്ഥമാക്കുകയായിരുന്നു. മാക്സ്വെല് പുറത്താകാതെ 18 പന്തില്‍ 40 റണ്‍സ് നേടി. ഇന്നത്തെ ആര്‍സിബിയുടെ വിജയത്തോടെ രാജസ്ഥാന് റോയല്‍സും പ്ലേ ഓഫിലേക്ക് കടക്കുന്ന ടീമായി മാറി.
Rcb gt ipl