---
title: "പയ്യന്നൂർ താലൂക്ക് ആശുപത്രിയിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റിനെ താൽക്കാലികമായി നിയമിക്കുന്നു"
english_title: "Clinical psychologist"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/43800/clinical-psychologist"
published_at: "2022-05-20T06:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6286ee3c398e6_images (4).png"
keywords: []
---

# പയ്യന്നൂർ താലൂക്ക് ആശുപത്രിയിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റിനെ താൽക്കാലികമായി നിയമിക്കുന്നു

> **Lead Summary:** **പയ്യന്നൂർ : **വിമുക്തി മിഷന്റെ ഭാഗമായി പയ്യന്നൂർ താലൂക്ക് ആശുപത്രിയിൽ പ്രവർത്തിക്കുന്ന ലഹരിവിമുക്ത കേന്ദ്രത്തിലേക്ക് ക്ലിനിക്കൽ സൈക്കോളജിസ്റ്റിനെ താൽക്കാലികമായി നിയമിക്കുന്നു. ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം മെയ് 26ന് ഉച്ചയ്ക്ക് രണ്ടിന് ജില്ലാ മെഡിക്കൽ ഓഫീസിൽ വാക് ഇൻ ഇന്റർവ്യൂവിന് ഹാജരാകണം. യോഗ്യത എംഫിൽ/ ആർസിഐ രജിസ്ട്രേഷനോടു കൂടിയ പിജിഡിസിപി സൈക്കോളജി.

## Article Content

**പയ്യന്നൂർ : **വിമുക്തി മിഷന്റെ ഭാഗമായി പയ്യന്നൂർ താലൂക്ക് ആശുപത്രിയിൽ പ്രവർത്തിക്കുന്ന ലഹരിവിമുക്ത കേന്ദ്രത്തിലേക്ക് ക്ലിനിക്കൽ സൈക്കോളജിസ്റ്റിനെ താൽക്കാലികമായി നിയമിക്കുന്നു. ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം മെയ് 26ന് ഉച്ചയ്ക്ക് രണ്ടിന് ജില്ലാ മെഡിക്കൽ ഓഫീസിൽ വാക് ഇൻ ഇന്റർവ്യൂവിന് ഹാജരാകണം. യോഗ്യത എംഫിൽ/ ആർസിഐ രജിസ്ട്രേഷനോടു കൂടിയ പിജിഡിസിപി സൈക്കോളജി.

താൽപര്യമുള്ളവർ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെയും ആധാർകാർഡിന്റെയും പകർപ്പുകൾ എന്നിവ മെയ് 25ന് വൈകിട്ട് അഞ്ചിനകം c3dmohknr@gmail.com എന്ന മെയിൽ വിലാസത്തിൽ അയക്കണം. ഫോൺ: 04972700709.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/43800/clinical-psychologist)