---
title: "വിജയ് ബാബുവിന്റെ പാസ്‌പ്പോര്‍ട്ട് റദ്ദാക്കി സര്‍ക്കാര്‍"
english_title: "Government cancels Vijay Babu's passport"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/43805/government-cancels-vijay-babus-passport"
published_at: "2022-05-20T07:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6286f9cc11009_images (48).jpeg"
keywords: []
---

# വിജയ് ബാബുവിന്റെ പാസ്‌പ്പോര്‍ട്ട് റദ്ദാക്കി സര്‍ക്കാര്‍

> **Lead Summary:** **കൊച്ചി :**നടിയെ പീഡിപ്പിച്ച കേസില്‍ വിജയ് ബാബുവിന്റെ പാസ്‌പ്പോര്‍ട്ട് റദ്ദാക്കി സര്‍ക്കാര്‍.

## Article Content

**കൊച്ചി :**നടിയെ പീഡിപ്പിച്ച കേസില്‍ വിജയ് ബാബുവിന്റെ പാസ്‌പ്പോര്‍ട്ട് റദ്ദാക്കി സര്‍ക്കാര്‍.

കൊച്ചി സിറ്റി പോലീസിന്റെ അപേക്ഷ പ്രകാരം വിദേശകാര്യ മന്ത്രാലയത്തിന്റേതാണ് നടപടി. വിജയ് ബാബു യുഎഇയില്‍ നിന്നും കടന്നതായി സംശയം.

പാസ്പോര്‍ട്ട് റദ്ദായതോടെ അതോടൊപ്പമുള്ള വിസയും റദ്ദാകുമെന്ന് സിറ്റി പോലീസ് കമ്മിഷണര്‍ സി.എച്ച്‌. നാഗരാജു വ്യക്തമാക്കി. പാസ്പോര്‍ട്ട് റദ്ദായ കാര്യം ഇന്ത്യന്‍ എംബസി വഴി യുഎഇ എംബസിയെ അറിയിക്കും. ഈ സാഹചര്യത്തില്‍ വിജയ് ബാബുവിനെ യു.എ.ഇ. പോലീസ് പിടികൂടി നാട്ടിലേക്ക് തിരിച്ചയക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സിറ്റി പോലീസ് കമ്മിഷണര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/43805/government-cancels-vijay-babus-passport)