---
title: "ഇരിട്ടി വൈഎംസിഎ സ്നേഹവീട് താക്കോല്‍ദാനം നടന്നു"
english_title: "Snehaveedu"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/43807/snehaveedu"
published_at: "2022-05-20T08:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6286fe5e884d5_Picsart_22-05-20_08-03-46-071.jpg"
keywords: []
---

# ഇരിട്ടി വൈഎംസിഎ സ്നേഹവീട് താക്കോല്‍ദാനം നടന്നു

> **Lead Summary:** **ഇരിട്ടി: **ഇരിട്ടി വൈഎംസിഎ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വയത്തൂരില്‍ നിര്‍ധന കുടുംബത്തിന് നിര്‍മിച്ച് നല്‍കുന്ന സ്നേഹവീടിന്റെ താക്കോല്‍ദാനം നടന്നു. വൈഎംസിഎ ദേശീയ പ്രസിഡന്റ് ജസ്റ്റിസ് ജെ.ബി. കോശി നിര്‍വഹിച്ചു.

## Article Content

**ഇരിട്ടി: **ഇരിട്ടി വൈഎംസിഎ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വയത്തൂരില്‍ നിര്‍ധന കുടുംബത്തിന് നിര്‍മിച്ച് നല്‍കുന്ന സ്നേഹവീടിന്റെ താക്കോല്‍ദാനം നടന്നു. വൈഎംസിഎ ദേശീയ പ്രസിഡന്റ് ജസ്റ്റിസ് ജെ.ബി. കോശി നിര്‍വഹിച്ചു.

ഇരിട്ടി വൈഎംസിഎ പ്രസിഡന്റ് ബേബി തോലാനി അധ്യക്ഷത വഹിച്ചു. ചികിത്സാ സഹായം സണ്ണി ജോസഫ് എംഎല്‍എയും മികവ് നേടിയ വിദ്യാര്‍ഥിനിയെ ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റോബര്‍ട്ട് ജോര്‍ജ്ജ് ആദരിച്ചു. നെല്ലിക്കാംപൊയില്‍ ഫൊറോന വികാരി വെരി.റവ.ഫാ.ജോസഫ് കാവനാടി വെഞ്ചരിപ്പ് നടത്തി. ഉളിക്കല്‍ പഞ്ചായത്ത് പ്രസിഡന്റ് പി.സി. ഷാജി, ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്തംഗം ചാക്കോ പാലക്കലോടി, ഉളിക്കല്‍ പഞ്ചായത്തംഗം രതിഭായി ഗോവിന്ദന്‍, വൈഎംസിഎ നാഷണല്‍ എക്‌സിക്യുട്ടീവ് അംഗം കെ.എം. തോമസ്, വൈഎംസിഎ കേരള റീജിയന്‍ വൈസ് ചെയര്‍മാന്‍ ജിയോ ജേക്കബ്, വൈഎംസിഎ സബ് റീജിയന്‍ ചെയര്‍മാന്‍ വി.എം. മത്തായി, വൈഎംസിഎ നാഷണല്‍ പ്രോപ്പര്‍ട്ടി കമ്മിറ്റിയംഗം ജസ്റ്റിന്‍ കൊട്ടുകാപ്പള്ളി, വൈഎംസിഎ വൈത്തിരി പ്രൊജക്ട് കമ്മിറ്റിയംഗം സണ്ണി കുറുമുള്ളംതടം, വൈഎംസിഎ സബ് റീജിയന്‍ വൈസ് ചെയര്‍മാന്‍ അമല്‍ സി. സജി, ഇരിട്ടി വൈഎംസിഎ സെക്രട്ടറി ബെന്നി ജോസഫ്, ട്രഷറര്‍ ഷാജി ജോസ് കുറ്റിയില്‍ എന്നിവര്‍ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/43807/snehaveedu)