---
title: "കോഴിക്കോട് നാദാപുരത്ത് വീട്ടമ്മ മരിച്ചു;  ചെമ്മീൻ കറിയിൽനിന്ന് വിഷബാധയുണ്ടായെന്നാണ് സംശയം "
english_title: "Woman dies of food poisoning in Nadapuram"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/43809/woman-dies-of-food-poisoning-in-nadapuram"
published_at: "2022-05-20T08:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6286fee30d119_images (49).jpeg"
keywords: []
---

# കോഴിക്കോട് നാദാപുരത്ത് വീട്ടമ്മ മരിച്ചു;  ചെമ്മീൻ കറിയിൽനിന്ന് വിഷബാധയുണ്ടായെന്നാണ് സംശയം 

> **Lead Summary:** **കോഴിക്കോട് : **നാദാപുരം ചിയ്യൂരിൽ വീട്ടമ്മ മരിച്ചു. ഭക്ഷ്യവിഷബാധയേറ്റ് മരിച്ചു എന്നാണ് സംശയം. 

## Article Content

**കോഴിക്കോട് : **നാദാപുരം ചിയ്യൂരിൽ വീട്ടമ്മ മരിച്ചു. ഭക്ഷ്യവിഷബാധയേറ്റ് മരിച്ചു എന്നാണ് സംശയം. 

കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച കരിമ്പലംകണ്ടി മൊയ്‌ദുവിന്റെ ഭാര്യ സുലൈഖ (44) ആണ്‌ മരിച്ചത്.

ചെമ്മീൻ കറിയിൽനിന്നാണ് വിഷബാധ എന്നാണ് സംശയം. മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്യും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/43809/woman-dies-of-food-poisoning-in-nadapuram)