---
title: "ആധാരം എഴുത്തുകാർ പണിമുടക്കി ധർണ്ണാ സമരം നടത്തി"
english_title: "Aadhaar writers went on strike and staged a dharna agitation"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/43811/aadhaar-writers-went-on-strike-and-staged-a-dharna-agitation"
published_at: "2022-05-20T08:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6287019dcfb15_Picsart_22-05-20_08-18-01-075.jpg"
keywords: []
---

# ആധാരം എഴുത്തുകാർ പണിമുടക്കി ധർണ്ണാ സമരം നടത്തി

> **Lead Summary:** **ഇരിട്ടി: **ആധാരം എഴുത്ത് തൊഴിൽ സംരക്ഷിക്കുക, വിവാദ ഉത്തരവ് പിൻവലിക്കുക, ഫോറം സിസ്റ്റം ഉപേക്ഷിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ആധാരമെഴുത്തുകാർ പണിമുടക്കും ധർണ്ണയും നടത്തി.

## Article Content

**ഇരിട്ടി: **ആധാരം എഴുത്ത് തൊഴിൽ സംരക്ഷിക്കുക, വിവാദ ഉത്തരവ് പിൻവലിക്കുക, ഫോറം സിസ്റ്റം ഉപേക്ഷിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ആധാരമെഴുത്തുകാർ പണിമുടക്കും ധർണ്ണയും നടത്തി.

ഓൾകേരള ഡോക്കുമെന്റ് റൈറ്റേഴ്‌സ് ആന്റ് സ്‌ക്രൈബ്‌സ് അസോസിയേഷൻ ഇരിട്ടി യൂണിറ്റിന്റെ നേതൃത്വത്തിൽ ഉളിയിൽ സബ് രജിസ്ട്രാർ ഓഫീസിന് മുന്നിൽ നടത്തിയ ധർണ്ണ സമരം മുൻ ജില്ലാ പഞ്ചായത്ത് അംഗം തോമസ് വർഗീസ് ഉദ്ഘാടനം ചെയ്തു. ഇരിട്ടി യൂണിറ്റ് പ്രസിഡന്റ് എം. പി. മനോഹരൻ അധ്യക്ഷത വഹിച്ചു. ബി.ജെ.പി ഇരിട്ടി മണ്ഡലം പ്രതിനിധി എം. സുരേഷ് ബാബു, ആധാരം എഴുത്ത് അസോസിയേഷൻ ജില്ലാ സെക്രട്ടറി പി. എസ്. സുരേഷ് കുമാർ, സംസ്ഥാന കമ്മറ്റി അംഗം എ. ലക്ഷ്മി, ഇരിട്ടി യൂണിറ്റ് സെക്രട്ടറി എൻ. അനൂപ്, വി. ദാമോദരൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/43811/aadhaar-writers-went-on-strike-and-staged-a-dharna-agitation)