---
title: "പെരിന്തല്‍മണ്ണയില്‍ അജ്ഞാത സംഘത്തിന്റെ മര്‍ദ്ദനമേറ്റ് പ്രവാസി മരിച്ചു"
english_title: "Expatriate dies after being beaten by unknown group in Perinthalmanna"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/43812/expatriate-dies-after-being-beaten-by-unknown-group-in-perinthalmanna"
published_at: "2022-05-20T08:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628701be401ee_images (50).jpeg"
keywords: []
---

# പെരിന്തല്‍മണ്ണയില്‍ അജ്ഞാത സംഘത്തിന്റെ മര്‍ദ്ദനമേറ്റ് പ്രവാസി മരിച്ചു

> **Lead Summary:**  **മലപ്പുറം** : പെരിന്തല്‍മണ്ണയില്‍ അജ്ഞാത സംഘത്തിന്റെ മര്‍ദ്ദനമേറ്റ് പ്രവാസി മരിച്ചു. അഗളി സ്വദേശി അബ്ദുല്‍ ജലീല്‍ ആണ് മരിച്ചത്.

## Article Content

 **മലപ്പുറം** : പെരിന്തല്‍മണ്ണയില്‍ അജ്ഞാത സംഘത്തിന്റെ മര്‍ദ്ദനമേറ്റ് പ്രവാസി മരിച്ചു. അഗളി സ്വദേശി അബ്ദുല്‍ ജലീല്‍ ആണ് മരിച്ചത്.

വീട്ടില്‍ എത്താത്തതിനെ തുടര്‍ന്ന് ഭാര്യ അഗളി പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഈ മാസം 15നാണ് ജലീല്‍ വിദേശത്തുനിന്നും നാട്ടിലെത്തിയത്.

സ്വര്‍ണക്കടത്തു സംഘമാണ് ആക്രമണത്തിന് പിന്നിലെന്ന് സൂചനയുള്ളതായി പൊലീസ് അറിയിച്ചു. ജിദ്ദയില്‍ നിന്നാണ് ജലീല്‍ എത്തിയത്. ജലീലിനെ ആശുപത്രിയില്‍ എത്തിച്ചയാള്‍ പിന്നീട് ഇവിടെനിന്ന് മുങ്ങിയിരുന്നു. റോഡരികില്‍ കിടക്കുന്നത് കണ്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചതാണെന്ന് ഇയാള്‍ പറഞ്ഞിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/43812/expatriate-dies-after-being-beaten-by-unknown-group-in-perinthalmanna)