---
title: "കനത്ത മഴയെ തുടര്‍ന്ന് പലവട്ടം മാറ്റിവച്ച തൃശൂര്‍ പൂരം വെടിക്കെട്ട് ഇന്ന് നടത്തിയേക്കും"
english_title: "The Thrissur Pooram shooting, which was postponed several times due to heavy rains, is likely to take place today"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/43814/the-thrissur-pooram-shooting-which-was-postponed-several-times-due-to-heavy-rains-is-likely-to-take-place-today"
published_at: "2022-05-20T08:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6287056f9d002_images (52).jpeg"
keywords: []
---

# കനത്ത മഴയെ തുടര്‍ന്ന് പലവട്ടം മാറ്റിവച്ച തൃശൂര്‍ പൂരം വെടിക്കെട്ട് ഇന്ന് നടത്തിയേക്കും

> **Lead Summary:** **തൃശൂര്‍**: കനത്ത മഴയെ തുടര്‍ന്ന് പലവട്ടം മാറ്റിവച്ച തൃശൂര്‍ പൂരം വെടിക്കെട്ട് ഇന്ന് നടത്തിയേക്കും.

## Article Content

**തൃശൂര്‍**: കനത്ത മഴയെ തുടര്‍ന്ന് പലവട്ടം മാറ്റിവച്ച തൃശൂര്‍ പൂരം വെടിക്കെട്ട് ഇന്ന് നടത്തിയേക്കും.

കാലാവസ്ഥ അനുകൂലമാണെങ്കില്‍ ഇന്ന് നടത്താനാണ് തീരുമാനം. മഴ പേടി ഉള്ളതിനാല്‍ വെടിക്കെട്ട് നേരത്തെയാക്കിയിട്ടുണ്ട്. നാലു മണിക്കാവും വെടിക്കെട്ട് നടത്തുക

തുടര്‍ച്ചയായുള്ള കനത്ത മഴയ്ക്ക് ശേഷം ഇന്നലെ ഉച്ചയ്ക്ക് ശേഷം കാര്യമായി മഴ പെയ്യാതിരുന്നതോടെ മണ്ണിലെ നനവിന് ചെറിയ കുറവുണ്ട്. ഇന്നും മഴ മാറി നിന്നാല്‍ മാത്രമാകും വെടിക്കെട്ട് നടത്താനാവുക. അതിനിടെ ഇന്ന് തൃശൂരില്‍ യെല്ലോ അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

ഈ മാസം 11നായിരുന്നു തൃശൂര്‍ പൂരം. കനത്ത മഴയെത്തുടര്‍ന്നാണ് 11 ന് പുലര്‍ച്ചെ നടക്കേണ്ട വെടിക്കെട്ട് മാറ്റി വയ്ക്കുകയായിരുന്നു. പിന്നീട് രണ്ട് തവണ തീയതി നിശ്ചയിച്ചെങ്കിലും കാലാവസ്ഥ അനുകൂലമായില്ല.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/43814/the-thrissur-pooram-shooting-which-was-postponed-several-times-due-to-heavy-rains-is-likely-to-take-place-today)